കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ്: ജാഗ്രതാ നിര്‍ദേശം, വടകരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും

  • By Sreejith Kk
Google Oneindia Malayalam News

വടകര : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പടര്‍ന്നു പിടിച്ച മരണം സംഭവിത്ത നിപ്പാ വൈറസിനെ തുടര്‍ന്ന് നഗരസഭ പരിധിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിന് മുമ്പ് ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍മാര്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ യോഗത്തിലാണ് തീരുമാനിച്ചത്. വൈറസ് പടരുന്നതിനെ കുറിച്ചും ഇതിനുള്ള പ്രതിരോധത്തെ കുറിച്ചും ജില്ലാ ആശുപത്രിയിലെ ഡോ.ഹരിദാസ് യോഗത്തില്‍ ക്ലാസെടുത്തു.

ഈ വൈറസ് സംബന്ധിച്ച് വ്യക്തമായ ഇന്‍ഫര്‍മേഷന്‍ ലഭ്യമാകാതെയാണ് പടര്‍ന്നു പിടിക്കുന്നത്. ഓക്‌സിജന്റെ അളവ് കുറയല്‍, പരിധിവിട്ട ശ്വാസം മുട്ടല്‍, പെട്ടെന്ന് ശ്വാസം കിട്ടാത്ത അവസ്ഥ, പെരുമാറ്റത്തിലെ വ്യത്യാസം തുടങ്ങിയ ലക്ഷണങ്ങളാണ് വൈറസ് ബാധിച്ചാല്‍ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. ഈ രോഗത്തെ അതീജവ ഗുരുതരമായ രീതിയില്‍ തന്നെയാണ് ആരോഗ്യമേഖല കാണുന്നത്. ജില്ലാ ആശുപത്രിയില്‍ ഇതേവരെ വൈറസ് ബാധ സംബന്ധിച്ച് ഒന്നും തന്നെ റിപോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയിലെ പേ വാര്‍ഡിന് മുകളിലായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

batcvr

സാധാരണയായി ഏത് രോഗിയുടെ അടുത്ത് നിന്നും സംസാരിക്കുമ്പോള്‍ അകലം പാലിക്കണം. പക്ഷെ ഈ രോഗം ബാധിച്ചയാളുടെ അടുത്ത് നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. എന്‍ 95 മാസ്‌കാണ് ഈ രോഗിയെ പരിചരിക്കുന്നവര്‍ ധരിക്കേണ്ടത്. പഴം, പച്ചക്കറി മുതലായവ പക്ഷികള്‍ കൊത്തിയത് കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. തുറന്ന് വച്ച പാത്രങ്ങളിലെ വെള്ളം കുടിക്കാതിരിക്കണമെന്നും, രോഗം വന്നിട്ട് ചികിത്സിക്കുന്നതില്‍ ഈ രോഗത്തിന് പരിഹാരമില്ലെന്നും, പ്രതിരോധമാണ് പരിഹാരമെന്നും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നഗരസഭയില്‍ ബോധവത്കരണം നടത്തുന്നതിനായി നാളെ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ 11 മണിക്ക് കൗണ്‍സിലര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, ആരോഗ്യ വിഭാഗം എന്നിവരുടെ യോഗം ചേരാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തുടര്‍ന്ന് 87 അംഗന്‍വാടി ടീച്ചേഴ്‌സിന് പ്രത്യേകം പരിശീലനം നല്‍കി അതാത് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. 25,26
തിയ്യതികളിലായി തന്നെ ബോധവത്കര പരിപാടികള്‍ നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി ഗീത, ഇ അരവിന്ദാക്ഷന്‍, എംപി അഹമ്മദ്, ടി കേളു, ടിഐ നാസര്‍, റീന ജയരാജന്‍, എന്‍പിഎം നഫ്‌സല്‍, കെകെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

English summary
Nipah virus: Alert in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X