കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക്; അതിജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്... കുർബാന കൈകളിൽ മതിയെന്ന്

നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Google Oneindia Malayalam News

Recommended Video

cmsvideo
നിപ്പ വൈറസ് രണ്ടാം ഘട്ടത്തിലേക്ക്, അതീവജാഗ്രത നിർദേശം | Oneindia Malayalam

കോഴിക്കോട്: നിപ്പാ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. നിപ്പാ ബാധിതരുമായി ഇടപഴകിയവർക്ക് വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ ഇവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരക്കാർ കോഴിക്കോട് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, വൈറസ് വ്യാപനത്തിന്റെ രണ്ടാംഘട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. നിപ്പാ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായത് ആരോഗ്യപ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ പുതിയ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ആയിരത്തിലധികം പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ജാഗ്രത വേണം...

ജാഗ്രത വേണം...

നിപ്പാ വൈറസിന്റെ പശ്ചാത്തലത്തിൽ ആർക്കും ഭീതി വേണ്ടെന്നും, എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. നിപ്പാ ബാധിതരുമായി ഏതെങ്കിലും സാഹചര്യത്തിൽ അടുത്തിടപഴകിയവരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇത്തരത്തിലുള്ള ആരെങ്കിലും ഇനിയുണ്ടെങ്കിൽ അവർ നിപ്പാ കൺട്രോൾ റൂമുമായി നിർബന്ധമായും ബന്ധപ്പെടണം. നിപ്പാ ഹെൽപ്പ് ലൈൻ നമ്പറുകൾ:- 0495 2380085, 2380087, 2381000. അതേസമയം, നിപ്പാ രോഗലക്ഷണങ്ങളോടെ കോഴിക്കോ
ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി ശനിയാഴ്ച മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാൽ ഇവരിൽ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. മണിപ്പാലിൽ നിന്നുള്ള പരിശോധനാഫലം വന്നാലെ നിപ്പാ വൈറസ് ബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാവൂ.

എന്താണ് രണ്ടാംഘട്ടം...

എന്താണ് രണ്ടാംഘട്ടം...

നിപ്പാ വൈറസ് രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ 1949 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ പലർക്കും നിപ്പാ വൈറസ് ബാധയില്ലെന്ന് കഴിഞ്ഞദിവസങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. ആദ്യരോഗിയിൽ നിന്ന് നിപ്പാ ബാധയേറ്റവർക്ക് രോഗം പ്രത്യക്ഷപ്പെട്ട ശേഷം അവരിൽ നിന്ന് വൈറസ് പകർന്നവരാണ് രണ്ടാംഘട്ടത്തിലെ രോഗികൾ. എന്നാൽ രണ്ടാംഘട്ടത്തിലെ രോഗികളുടെ എണ്ണം കുറവായിരിക്കും. കാരണം, ഒന്നാംഘട്ടത്തിൽ വൈറസ് ബാധയേറ്റവർക്ക് രോഗം പകരുന്ന സമയത്ത് രോഗ നിർണ്ണയമോ പ്രതിരോധ പ്രവർത്തനങ്ങളോ നടന്നിട്ടുണ്ടാകില്ല. പക്ഷേ, ഇവരിൽ രോഗം കണ്ടെത്തിയ നാളുകളിൽ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായിരിക്കും. അതിനാൽ രണ്ടാംഘട്ടത്തിൽ രോഗ പകർച്ചയുടെ തോത് കുറവായിരിക്കും.

കോഴിക്കോട്, മലപ്പുറം..

കോഴിക്കോട്, മലപ്പുറം..

നിപ്പാ വൈറസിന്റെ വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിൽ കോടതികളുടെ പ്രവർത്തനം ജൂൺ ആറ് വരെ നിർത്തിവെച്ചു. ജില്ലാ കോടതി സീനിയർ സൂപ്രണ്ട് നിപ്പാ വൈറസ് ബാധിച്ച് മരിച്ചതിനാലാണിത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചിന് തുറന്നാൽ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടണോ എന്ന് ശനിയാഴ്ച തീരുമാനമെടുക്കും. പൊതു ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് ജൂൺ നാല് വരെ തുടരും.

കുർബാന പോലും...

കുർബാന പോലും...

നിപ്പാ വൈറസ് നിയന്ത്രണവിധേയമാകും വരെ താമരശേരി രൂപതയിൽ വിശ്വാസികളുടെ കൈയിൽ കുർബാന നൽകണമെന്ന് രൂപതാ അദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു. ഇടവകകളിലെ വിവാഹം, മാമോദീസ, കുടുംബ കൂട്ടായ്മകൾ, വീട് വെഞ്ചരിപ്പ് തുടങ്ങിയ മാറ്റിവെയ്ക്കാനാകുന്ന ചടങ്ങുകളെല്ലാം മാറ്റിവെയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിപ്പാ വൈറസ് ഭീഷണിയെ തുടർന്ന് വയനാട്ടിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ അഞ്ച് വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബാലുശേരി താലൂക്കാശുപത്രിയിലെ എട്ട് ഡോക്ടർമാർക്കും ജീവനക്കാർക്കും അവധി നൽകി. ഇവർക്കു പകരം മറ്റിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രിയിൽ നിയമിച്ചു. നിലവിലെ സാഹചര്യത്തിൽ ജൂൺ 16 വരെ നടത്താനിരുന്ന എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു, പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

 കോഴിക്കോട് ജനതിരക്കില്ല...

കോഴിക്കോട് ജനതിരക്കില്ല...

അതേസമയം, നിപ്പാ വൈറസ് ഭീതിയെ തുടർന്ന് കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്ക് കുറഞ്ഞിട്ടുണ്ട്. സമീപജില്ലകളിൽ നിന്ന് കോഴിക്കോടേക്ക് എത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഇക്കാരണത്താൽ സമീപജില്ലകളിൽ നിന്ന് കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്ന പല സ്വകാര്യ ബസുകളും ചില ട്രിപ്പുകൾ മുടക്കുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാൽ ഭീമമായ നഷ്ടം സംഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തുന്നത്. പെരുന്നാൾ അടുത്തതോടെ തിരക്ക് അനുഭവപ്പെടേണ്ട കോഴിക്കോട്ടെ വസ്ത്ര വിപണിയും നിർജീവമായ അവസ്ഥയിലാണ്. അതിനിടെ ഹൈലൈറ്റ് മാളടക്കം അടച്ചുപൂട്ടിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതും വ്യാപാരികൾക്ക് തിരിച്ചടിയാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

നിപ്പാ വൈറസ്; രോഗലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു... ഭീതി മാറാതെ കോഴിക്കോട്...നിപ്പാ വൈറസ്; രോഗലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു... ഭീതി മാറാതെ കോഴിക്കോട്...

നാല് വർഷം പ്രേമിച്ച യുവാവിനെ ഉപേക്ഷിച്ച് വിവാഹതലേന്ന് പെൺകുട്ടി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി... നാല് വർഷം പ്രേമിച്ച യുവാവിനെ ഉപേക്ഷിച്ച് വിവാഹതലേന്ന് പെൺകുട്ടി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി...

''എന്റെ ഭാവി തൊലയ്ക്കാൻ വയ്യ സാറേ, ഞങ്ങക്ക് കൊച്ചിനെ വേണം'' ! ഷാനു ചാക്കോയുടെ ഫോൺ സംഭാഷണം''എന്റെ ഭാവി തൊലയ്ക്കാൻ വയ്യ സാറേ, ഞങ്ങക്ക് കൊച്ചിനെ വേണം'' ! ഷാനു ചാക്കോയുടെ ഫോൺ സംഭാഷണം

English summary
nipah virus; nipah virus second phase, high alert in kozhikode and malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X