കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ വാര്‍ത്തകള്‍ വൈറസിനെക്കാള്‍ വേഗത്തില്‍;ചങ്ങരോത്ത് എത്തിയത് മലേഷ്യയില്‍ നിന്ന്; സത്യമെന്ത് പൊലീസ് യാത്രാ രേഖകള്‍ പരിശോധിച്ചു

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : നിപ്പാ ചങ്ങരോത്ത് എത്തിയത് മലേഷ്യയില്‍ നിന്ന്; സത്യമെന്ത് പൊലീസ് യാത്രാ രേഖകള്‍ പരിശോധിച്ചു ഒരു കുടുംബത്തിലെ രണ്ടാളൊഴികെ ഉന്മൂലനം ചെയ്ത് താണ്ഡവമാടിയ നിപയോടൊപ്പം നവമാധ്യമങ്ങളും ആഘോഷിക്കാന്‍ തുടങ്ങിയതോടെ വ്യാജ പ്രചരണങ്ങള്‍ അരങ്ങ് തകര്‍ത്തു. ഇത് പിടിപിട്ട തലങ്ങളിലേക്ക് ചര്‍ച്ചകളെ കൊണ്ടു ചെന്നെത്തിച്ചു. വ്യാജ വാര്‍ത്തകള്‍ വൈറസിനെക്കാള്‍ വേഗത്തില്‍ പടര്‍ന്നു പിടിച്ചു. നിപ എത്തിയത് മലേഷ്യയില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നു. സാബിത്ത് അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും രോഗം ഭേദമാവാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്നുമാണ്.

nipah

കുടംബത്തിലെ നാലാളുടെ വേര്‍പാടിനെക്കാള്‍ വേദനയുളവാക്കുന്ന വാര്‍ത്തയില്‍ സത്യമില്ലന്ന് ബന്ധുക്കള്‍ അറിയിച്ചു. ദുബൈയില്‍ ആയിരുന്ന സാബിത്ത് അള്‍സറിനെ തുടര്‍ന്ന് വിദേശ ഭക്ഷണം പിടിക്കാതായതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇത് ആറുമാസം മുമ്പാണ് എഞ്ചിനിയറായ സഹോദരന്‍ സ്വാലിഹും ഈ സമയം ദുബൈയില്‍ എത്തിയിരുന്നു. വിസ കാലാവധി കഴിഞ്ഞതോടെ സ്വാലിഹും സാബിത്തിനൊപ്പം നാട്ടിലേക്ക് മടങ്ങി.


സാബിത്ത് മരിക്കുന്നതിന്റെ ഒരാഴ്ച്ച മുമ്പുവരെ നാട്ടില്‍ വയറിംഗ് ജോലിക്ക് പോകാറുമുണ്ടായിരുന്നു. സ്വാലിഹ് വീണ്ടും ജോലി അന്വേഷിച്ച് ദുബൈക്ക് പോയെങ്കിലും ശരിയാവാത്തതിനെ തുടര്‍ന്ന് മടങ്ങി. രണ്ട് മാസം മുമ്പ് എത്തിയ സ്വാലിഹ് കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുകയും ചെയ്തു. ഇതിനു ശേഷം അമ്മാവന്റെ മകള്‍ ആത്തിഫയുമായി നിക്കാഹ് നടക്കുകയും ചെയ്തു. ഇവര്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതാണെന്നും അവര്‍ വൈറസ് കുത്തിവെച്ച് ഇവരെ നാട്ടിലേക്ക് പറഞ്ഞയച്ചതാണെന്നുമെല്ലാമുള്ള നട്ടാല്‍ മുളക്കാത്ത തുണകളും ഒരു ഭാഗത്ത് സംഘടിതമായി പ്രചരിപ്പിക്കുന്നുണ്ട്.

ഇവരുടെ യാത്ര രേഖകള്‍ പരിശോധിച്ചാല്‍ അവര്‍ എവിടെയാണ് പോയതെന്ന് തെളിയുമെന്ന് ബന്ധുക്കള്‍ ചൂണ്ടാക്കാട്ടുന്നു. അടിസ്ഥാനമില്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബന്ധുക്കള്‍. വവ്വാല്‍ അല്ല നിപ വൈറസിന് കാരണമെന്ന് സ്ഥിരീകരിച്ചതോടെ ആളുകളും ഇത്തരം വാര്‍ത്തകള്‍ വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു. ആളൊഴിഞ്ഞ പേരാമ്പ്ര പട്ടണത്തിലെ അടുത്തടുത്ത കടകളിലുള്ളവര്‍ തമ്മില്‍ ചര്‍ച്ച നിപ എങ്ങനെ ചങ്ങരോത്തെത്തിയെന്നാണ്. അവിടങ്ങളിലൊക്കെ ഇത്തരം മലേഷ്യയും, തീവ്രവാദബന്ധങ്ങളും ചര്‍ച്ചയാവുന്നത് നല്ലതല്ല.


ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്നും പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരുടെയും യാത്രാരേഖകള്‍ പരിശോധനക്കായ് പെരുവണ്ണാമൂഴി പൊലീസിന് കൈമാറിയെന്നും ബന്ധുക്കള്‍ അറിയിച്ചു. പൊലീസ് രേഖകള്‍ പരിശോധിച്ചതില്‍ ഇത്തരമൊരു മലേഷ്യന്‍ യാത്ര നടത്തിയിട്ടില്ലെന്നും ദുബൈ യാത്ര നടത്തിയതിന്റെ തെളിവുകള്‍ ഇതിലുണ്ടെന്നും പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അറിയിച്ചു. മറ്റ് വിധത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ല.

English summary
nipah virus-police checked travel details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X