'സരിതയെ നന്നായി അറിഞ്ഞ ആളാണ് ഉമ്മന്‍ ചാണ്ടി': വിഎസിന്റെ വാക്കില്‍ സഭ 'കുലുങ്ങി'
തിരുവനന്തപുരം: കോഴ ആരോപണങ്ങളില്‍ മുങ്ങിയ സര്‍ക്കാരിനെതിരെ അതിരൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷ നേതാവിന്റെ നിശിതമായ വാക്കുകള്‍ നിയമസഭയെ പ്രക്ഷുബ്ധമാക്കി.
സരിതയെ നന്നായി അറിഞ്ഞ ആളാണ് മുഖ്യമന്ത്രി എന്നാണ് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ വ്യക്തിപരമായ ലക്ഷ്യമിടുന്ന പ്രയോഗങ്ങള്‍ തുടര്‍ച്ചയായി വന്നതോടെ ഭരണപക്ഷവും പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരിന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

രാജിയ്ക്ക് വേണ്ടി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോപണ വിധേയരായ മന്ത്രിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സഭ തുടങ്ങിയപ്പോഴേ പ്രതിപക്ഷം ബഹളം തുടങ്ങി. തുടര്‍ന്ന് ശൂന്യവേളയില്‍ അടിന്തര പ്രമേയത്തിന് അനുമതി തേടി.

അനുമതിയില്ല
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ നിയമസഭ പ്രക്ഷുബ്ധമായി.

സരിതയെ നന്നായി അറിഞ്ഞ ആള്‍
സരിതയെ നന്നായി അറിഞ്ഞ ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇത് വലിയ ബഹളത്തിന് ഇടയാക്കി.

സരിതയ്ക്ക് പാസ് വേണ്ട
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും കയറാന്‍ സരിത എസ് നായര്‍ക്ക് പാസ് പോലും വേണ്ടിയിരുന്നില്ലെന്നും വിഎസ് ആരോപിച്ചു.

ക്ലിഫ് ഹൗസിലെ പ്രാര്‍ത്ഥന
ക്ലിഫ് ഹൗസില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പോലും സരിത എസ് നായര്‍ പങ്കെടുത്തിട്ടുണ്ടെന്നും വിഎസ് ആരോപണം ഉന്നയിച്ചു.

വീണ്ടും ആരോപണം
മുഖ്യമന്ത്രിയുടെ കുടുംബവുമായി ചേര്‍ത്ത് വച്ച് പോലും വിഎസ് അച്യുതാനന്ദന്‍ ആരോപണങ്ങള്‍ തുടര്‍ന്നപ്പോഴാണ് ഭരണപക്ഷവും പ്രതിഷേധവുമായി എഴുന്നേറ്റത്.

പരിഗണന കിട്ടിയില്ലെന്ന്
സോളാര്‍ വിഷയത്തില്‍ പൊതുപ്രവര്‍ത്തകന്‍ എന്നപരിഗണന പോലും പ്രതിപക്ഷം തനിയ്ക്ക് നല്‍കിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി.












Click it and Unblock the Notifications