തബ്ലീഗ് സമ്മേളനത്തില്‍ ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു; പട്ടിക ലഭിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് വിവരം. നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക തയ്യാറാക്കി. ജില്ലാ കളക്ടമാര്‍ക്ക് പട്ടിക കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് വിശദമായ പരിശോധന നടത്തി. അതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത 45 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട 14, ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലുള്ളവരാണ്. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ കേന്ദ്രത്തിലും പരിസരങ്ങളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 200ഓളം പേര്‍ രോഗ ലക്ഷണം കാണിക്കുന്നുണ്ട്. ഇവിടെ നിന്ന് 1800 പേരെ ഒഴിപ്പിച്ചു. 441 പേരെ ആശുപത്രിയിലേക്ക് മാറ്റി.
വര്‍ഷത്തിലാണ് നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് ഇത്തരം സമ്മേളനം നടക്കാറ്. 1500-1700 പേര്‍ മൊത്തം പങ്കെടുത്തുവെന്നാണ് കണക്ക്. 281 പേര്‍ വിദേശികളായിരുന്നു. സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മാര്‍ച്ച് 13 മുതല്‍ 15വരെയാണ് തബ്ലീഗ് സമ്മേളനം നടന്നത്. കൊറോണ ജാഗ്രതയുടെ ഭാഗമായി 200ലധികം പേര്‍ ഒത്തുചേരരുതെന്ന് ദില്ലി സര്‍ക്കാര്‍ നിര്‍ദേശിച്ച വേളയിലാണ് സമ്മേളനം നടന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത 700 പേരെ കണ്ടെത്തി. ഇവര്‍ ക്വാറന്റൈനിലാണ്. നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയോട് ചേര്‍ന്നാണ് തബ്ലീഗ് ജമാഅത്തിന്റെ ആസ്ഥാനം.
സമ്മേളനത്തില്‍ പങ്കെടുത്ത ഒമ്പതു പേര്‍ കൊറോണ ബാധിച്ച് മരിച്ച പശ്ചാത്തലത്തിലാണ് വിവര ശേഖരണം. കേരളത്തില്‍ നിന്ന് പങ്കെടുത്തവരില്‍ ഡോക്ടര്‍മാരുമുണ്ടെന്നാണ് വിവരം. ആലപ്പുഴ കായംകുളത്ത് നിന്ന് ചിലര്‍ പോയിരുന്നുവെന്നാണ് വിവരം. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടും. ആറ് പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം പനി ബാധിച്ച് ദില്ലിയില്‍ വച്ച് തന്നെ മരിച്ചിരുന്നു.
ഈ സമ്മേളനത്തില്‍ പങ്കെുക്കാന്‍ സൗദിയില്‍ നിന്നാണ് സലീം എത്തിയത്. പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിലെ മുന്‍ അധ്യാപകനാണ് സലീം. ഇദ്ദേഹത്തിന് പനി ബാധിക്കുകയും നാല് ദിവസം മുമ്പ് മരിക്കുകയും ചെയ്തുവെന്നാണ് വിവരം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നിസാമുദ്ദീനില്‍ തന്നെ ഖബറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നു പത്തനംതിട്ട സ്വദേശികളായ സലീമിന്റെ മരുമകനും സുഹൃത്തും നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications