കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങിയെത്തിയ നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഇറാഖിലെ വിമതര്‍ മോചിപ്പിച്ച 46 മലയാളി നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം. പ്രവാസി ഇന്ത്യന്‍ വ്യവസായിയാണ് നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. എന്‍എംസി ഗ്രൂപ്പിന്റെ ആശുപത്രികളില്‍ ജോലി നല്‍കാമെന്നാണ് വാഗാദാനം. ബിആര്‍ ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച പരസ്യം വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവ കൂടാതെ ഇന്ത്യയിലും എന്‍എംസി ഗ്രൂപ്പിന് ആശുപത്രികളുണ്ട്. ശമ്പള കുടിശ്ശിക ലഭിയ്ക്കാതെയാണ് നഴ്,ുമാരില്‍ അധികവും മടങ്ങുന്നത്. പലരും വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ചവരാണ്. ഇറാഖില്‍ നിന്ന് മടങ്ങിയെത്തുന്ന നഴ്‌സുമാര്‍ക്ക് ജോലി നല്‍കാമെന്ന എന്‍എംസി ഗ്രൂപ്പിന്റെ വാഗ്ദാനം ഈ സാഹചര്യത്തില്‍ ഏറെ ആശ്വാസകരമാണ്.

Nurse

മടങ്ങിയെത്തുന്ന നഴ്‌സുമാരെ പുനരധിവസിപ്പിയ്ക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് നഴ്സുമാരില്‍ അധികവും

English summary
NMC group offers job for Malayali nurses from Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X