നമ്പർ 18 പോക്സോ കേസ്: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ പൊലീസില്‍ കീഴടങ്ങി
കൊച്ചി: നമ്പർ 18 പോക്സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി. കൊച്ചി മെട്രോ സിഐ മുമ്പാകെയാണ് കീഴടങ്ങിയത്. ഒളിവിൽ കഴിയുന്ന സൈജു തങ്കച്ചനായി പൊലീസ് തെരച്ചിൽ തുടരുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ റോയി വയലാട്ടും കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിൽ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.
ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ഇരുവരുടേയും മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്.

കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതികളാണ്. കേസിലെ മറ്റൊരു പ്രതിയായ അഞ്ജലിക്ക് ഇന്ന് പൊലീസ് ചോദ്യം ചെയ്യലിന് നോട്ടിസ് കൈമറും. അഞ്ജലിയോട് ഹാജരാകാൻ പൊലീസ് നിർദേശം നല്‍കിയിരുന്നു . പ്രതി ഒളിവിലായതിനാല്‍ ബന്ധുക്കൾ മുഖേനയാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കൊച്ചിയിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം.












Click it and Unblock the Notifications