• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശശി തരൂര്‍ തന്നെ ശരി; വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി, ഇനി പ്രതികരണങ്ങള്‍ വേണ്ട

തിരുവനന്തപുരം: മോദി സ്തുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നടപടിയില്ല. വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. വിശദീകരണം തേടി കെപിസിസി നല്‍കിയ നോട്ടീസിന് ശശി തരൂര്‍ മറുപടി നല്‍കിയിരുന്നു. താന്‍ എപ്പോഴെങ്കിലും മോദിയെ പുകഴ്ത്തിയ ഒരു സംഭവം വിശദീകരിക്കാമോ എന്നാണ് തരൂര്‍ ചോദിച്ചത്. തരൂരിനെ അനാവശ്യമായി വിമര്‍ശിച്ച് ബിജെപി പാളയത്തിലേക്ക് തള്ളിവിടരുതെന്ന് ഘടകകക്ഷി നേതാക്കളും അഭിപ്രായപ്പെട്ടതോടെ വിവാദം അവാസിനിപ്പിക്കാന്‍ കെപിസിസി നടപടിയെയുക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വടകര എംപി കെ മുരളീധരന്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവരാണ് പ്രധാനമായും തരൂരിനെതിരെ രംഗത്തുവന്നിരുന്നത്. എന്നാല്‍ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തരൂരിനെ പിന്തുണച്ചു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. വിവാദത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.....

കെപിസിസി അംഗീകരിച്ചു

കെപിസിസി അംഗീകരിച്ചു

തരൂര്‍ നല്‍കിയ വിശദീകരണം കെപിസിസി അംഗീകരിച്ചു. ഇനി ഈ വിഷയത്തില്‍ ഒരു നേതാവും പ്രതികരിക്കരുതെന്നും നിര്‍ദേശം നല്‍കി. വിവാദം തുടര്‍ന്നാല്‍ രാഷ്ട്രീയ ശത്രുക്കള്‍ ആയുധമാക്കുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. തന്റെ നിലപാട് മാറ്റാന്‍ തരൂര്‍ തയ്യാറായിരുന്നില്ല. മോദിയെ ഒരിക്കലും പുകഴ്ത്തിയിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

 തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

വിവാദം തുടങ്ങിയത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയോടെയാണ്. മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് നല്ലതല്ല എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്. ഇതിനെ അനുകൂലിച്ച് മനു അഭിഷേക് സിങ്വി രംഗത്തുവന്നു. പിന്നീടാണ് ശശി തരൂരും സമാനമായ നിലപാട് എടുത്തത്.

അനാവശ്യ വിമര്‍ശനം വേണ്ട

അനാവശ്യ വിമര്‍ശനം വേണ്ട

എല്ലാ സമയത്തും മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കേണ്ടതില്ല എന്നാണ് തരൂര്‍ പറഞ്ഞത്. അങ്ങനെ ചെയ്യുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല എന്നും ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നും തരൂര്‍ പ്രസ്താവിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ ഇങ്ങനെ

വിമര്‍ശനങ്ങള്‍ ഇങ്ങനെ

തരൂരിന്റെ പ്രസ്താവന മോദിയെ സ്തുതിക്കുന്നതാണെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. തരൂര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ഒരുവിഭാഗം ആവശ്യപ്പെട്ടു. മോദി സ്തുതി കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട എന്നുവരെ പ്രതികരണമുണ്ടായി. ഇടപെടണം എന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

പ്രമുഖര്‍ രംഗത്ത്

പ്രമുഖര്‍ രംഗത്ത്

തരൂരിനോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ആകാമെന്നുമാണ് കെ മുരളീധരന്‍ എംപി പ്രതികരിച്ചത്. തരൂരിനെ അവസര സേവകന്‍ എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശേഷിപ്പിച്ചത്. ഇത്തരക്കാര്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

 തരൂര്‍ പ്രതികരിച്ചു

തരൂര്‍ പ്രതികരിച്ചു

വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ ഓണ്‍ലൈന്‍ മാധ്യമമായ ദി പ്രിന്റില്‍ തന്റെ നിലപാട് വ്യക്തമാക്കി തരൂര്‍ ലേഖനമെഴുതി. ശേഷം ഇക്കാര്യം ട്വിറ്ററിലും കുറിച്ചു. പിന്നീടാണ് കെപിസിസിക്ക് മറുപടി നല്‍കിയത്. തന്റെ പ്രസ്താവന മോദിയെ അനുകൂലിക്കുന്നതായിരുന്നില്ലെന്നും എപ്പോഴെങ്കിലും താന്‍ മോദിയെ പുകഴ്ത്തിയതിന് തെളിവുണ്ടോ എന്നും തരൂര്‍ ചോദിച്ചു. മറ്റാരെക്കാളും മോദിയെ വിമര്‍ശിച്ചത് താനാകുമെന്നും തരൂര്‍ പറഞ്ഞു.

 എംകെ മുനീറും തരൂരിനെ പിന്തുണച്ചു

എംകെ മുനീറും തരൂരിനെ പിന്തുണച്ചു

നേതാക്കളുടെ പരസ്പരമുള്ള ആരോപണങ്ങള്‍ മറ്റൊരു തലത്തേക്ക് എത്തിക്കുമെന്ന് കെപിസിസി ഭയപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ച് പ്രതികരിക്കുകയും ചെയ്തു. അനാവശ്യവിവാദത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിയണം എന്നാണ് മുനീര്‍ പ്രതികരിച്ചത്.

ഇന്ത്യ-പാക് യുദ്ധം!! സമയം പ്രഖ്യാപിച്ച് പാക് മന്ത്രി, ഇത് അവസാനത്തേത്... മിസൈല്‍ പരീക്ഷണം

English summary
No Action against Congress leader Shashi Tharoor Over Modi Praising Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X