കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനവേട്ടക്കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി സ്വയം ജാമ്യം റദ്ദാക്കി ജയിലിലേക്ക്, കാരണം...

Google Oneindia Malayalam News

കൊച്ചി: ആനവേട്ടക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യം സ്വയം റദ്ദാക്കി ജയിലിലേയ്ക്ക് മടങ്ങി. ആനവേട്ടക്കേസിലെ 12ാം പ്രതിയായ അജി ബ്രൈറ്റാണ് ജാമ്യം റദ്ദാക്കി തിരികെ ജയിലിലേയ്ക്ക് മടങ്ങിയത്. വനം ഉദ്യോഗസ്ഥരുടെ മര്‍ദ്ദനം മൂലമുണ്ടായ ഗുരുതര പരിക്കുകള്‍ ചികിത്സിയ്ക്കാന്‍ പണമില്ലാത്തതിനാലും ജോലി ചെയ്യാന്‍ ആരോഗ്യമില്ലാത്തതിനാലുമാണ് അജി തിരികെ ജയിലിലേയ്ക്ക് മടങ്ങിയത്.

കേസിന്റെ അന്വേഷണ വേളയിലാണ് അജിയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇതിനെത്തുടര്‍ന്ന് ഗുരുതരമായ പരിക്കുകളാണ് ഉണ്ടായത്.

Jail

ചികിത്സിയ്ക്കാന്‍ പണമോ ജോലി ചെയ്യാന്‍ ആരോഗ്യമോ ഇല്ലാതെ ജീവിതം വഴിമുട്ടിയത് കാരണം മകനെ തിരികെ ജയിലിലേയ്ക്ക് അയയ്ക്കുകയായിരുന്നുവെന്ന് അജി ബ്രൈറ്റിന്റെ അമ്മ പറയുന്നു. ഇരുപതോളം കേസുകളാണ് അജിയ്ക്കെതിരെയുള്ളത്.

ഇവയ്‌ക്കെല്ലാമായി കോടതിയകളില്‍ ഇടയ്ക്കിടെ ഹാജരാകേണ്ടതിനാല്‍ യാത്രയുടെ ചെലവും കണ്ടെത്തേണ്ടതുണ്ട്. ഇതിനൊന്നും വഴികാണാതെയാണ് ജയില്‍ ജീവിതം അജി സ്വയം തിരഞ്ഞെടുത്തത്. മൂന്ന് മാസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ നവംബറിലാണ് അജി ജാമ്യത്തിലിറങ്ങിയത്.

English summary
No cash for treatment accused go back to Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X