കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍സീറ്റില്‍ ബെല്‍റ്റ് വേണ്ടെന്ന് തിരുവഞ്ചൂര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കാറില്‍ യാത്രചെയ്യുമ്പോള്‍ പിന്‍സീറ്റിലെയാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന നിയമം പിന്‍വലിക്കുന്നു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ആയിരുന്നു ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പിന്‍സീറ്റില്‍ ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പോലീസ് പിഴ ഈടാക്കിയിരുന്നു.

Thiruvanchur Radhakrishnan

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ആഘാതം കുറക്കാന്‍ സീറ്റ് ബെല്‍റ്റ് സഹായകമാകും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഋഷിരാജ് സിങിന്റെ നടപടി. എന്നാല്‍ സംസ്ഥാനത്താകമാനം ഈ നിര്‍ദ്ദശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രായോഗിക ബുദ്ധിമുട്ടാണ് നിയമം നടപ്പാക്കാതിരിക്കുന്നതിന് ഗതാഗതമന്ത്രി പറയുന്ന ന്യായം. കേരളത്തിന്റെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.

പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് പരിശോധന ശക്തമാക്കാന്‍ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിയമസഭയില്‍ കെ ശിവദാസന്‍നായരുടെ സബ്മിഷനുള്ള മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത് .

English summary
No fine for back seat passengers not wearing seat belt: Thiruvanchur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X