വേനൽ വരുന്നു; പക്ഷേ, കറന്റ് പോകുമെന്ന പേടി വേണ്ട, ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് മന്ത്രി എംഎം മണി...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: വരുന്ന വേനൽക്കാലത്ത് കേരളത്തിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എംഎം മണി. വേനൽക്കാല ആവശ്യത്തിന് വേണ്ട വൈദ്യുതി ലഭ്യമാക്കാൻ ദീർഘകാല കരാറുകളിൽ ഏർപ്പെട്ടതിനാലാണ് ഇത്തവണ ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് പറയാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോളിവുഡ് നടി സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം!നടിക്കും പോലീസിനും തിരിച്ചടി?

ദിലീപേട്ടനും കാവ്യയും ഒരുമിച്ച് ബാത്ത്റൂമിൽ പോയി! തിരികെ വന്നത്... റിമി ടോമി അമേരിക്കയിൽ കണ്ടത്...മൊഴി പുറത്ത്...

ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതി പ്രയോജനപ്പെടുത്തി ലോഡ്ഷെഡിങ് ഒഴിവാക്കാനാണ് നീക്കം. അതുകൂടാതെ ഇപ്രാവശ്യം കഴിഞ്ഞ വർഷത്തെക്കാൾ മഴയും ലഭിച്ചു. ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 69 ശതമാനം വെള്ളമുണ്ടെന്നും പക്ഷേ, അതിൽ നിന്ന് സംസ്ഥാനത്തിന് വേണ്ട 30 ശതമാനം വൈദ്യുതി മാത്രമേ ഉൽപ്പാദിപ്പിക്കാനാകു എന്നും അദ്ദേഹം പറഞ്ഞു.

mmmani

സംസ്ഥാനത്തിന് ആവശ്യമായ ബാക്കി വൈദ്യുതി അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഇത്തവണത്തെ വേനൽക്കാലം മുൻകൂട്ടി കണ്ട് ഈ സംസ്ഥാനങ്ങളുമായി കേരളം ദീർഘകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. അതിനാൽ വരുന്ന വേനൽക്കാലത്ത് ലോഡ്ഷെഡിങ് ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
no load shedding in kerala on coming summer season.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്