• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അച്ഛന്റെ മൊഴി ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ; പുറത്ത് വരുന്നത് കഥകള്‍, സൂരജിന്റെ പ്രതികരണം

Google Oneindia Malayalam News

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു. ശിക്ഷ വിധിക്ക് ശേഷമാണ് സൂരജ് അപ്രതീക്ഷിതമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. പത്രങ്ങളിലും മാധ്യമങ്ങളിലും വരുന്നത് കോടതിയില്‍ നടന്ന കാര്യങ്ങളല്ലെന്നും ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ച് നോക്കിയാല്‍ മതിയെന്നുമാണ് സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതകരിച്ചത്. കൂടുതല്‍ സംസാരിക്കാന്‍ പൊലീസ് അനുവദിച്ചില്ല.

cmsvideo
  Suraj's comment after hearing the verdict| Oneindia Malayalam

  കളത്തിന് പുറത്തിരുന്ന് കളിച്ച് വിജയ്: ആരാധക സംഘം വിജയിച്ച് കയറിയത് 109 സീറ്റില്‍കളത്തിന് പുറത്തിരുന്ന് കളിച്ച് വിജയ്: ആരാധക സംഘം വിജയിച്ച് കയറിയത് 109 സീറ്റില്‍

  സൂരജിനെ വേഗത്തില്‍ കൊണ്ടുപോവുകയായിരുന്നു. കോടതിയില്‍ ഉത്രയുടെ അച്ഛന്‍ നല്‍കിയ മൊഴി ഇനി ആര്‍ക്കും മാറ്റാനിവില്ലയെന്നും ഉത്രയെകുറിച്ചും കുഞ്ഞിനെ കുറിച്ചും പറയുന്നതെല്ലാം തീര്‍ത്തും പച്ചകള്ളമാണെന്നും സൂരജ് പറഞ്ഞ്‌കൊണ്ടിരുന്നു. താന്‍ ബിഎ വരെ പഠിച്ചതാണെന്നും പൊലീസ് വണ്ടിയില്‍ കയറ്റുന്നതനിടയില്‍ സൂരജ് വിളിച്ച് പറഞ്ഞു.

  1

  നീണ്ട ഒരു വര്‍ഷത്തെ വാദത്തിനൊടുവിലാണ് ഇത്ര വദക്കേസില്‍ പ്രതി സൂരജാണെന്ന് കോടതി കണ്ടെത്തുന്നതും പ്രതിക്ക് ശിക്ഷ വിധിക്കുന്നതും. കൊല്ലം ആറാം സെഷന്‍സ് കോടതിയാണ് സൂരജിന് ശിക്ഷ വിധിച്ചത്. 17 വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ. എന്നാല്‍ വധശിക്ഷ വിധിക്കണമെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. അപൂര്‍വ കേസായത്‌കൊണ്ടും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്തും ക്രമിനല്‍ പശ്ചാതലമില്ലാത്തതിനാലമാണ് പ്രതിക്ക് കഠിന തടവിനം പിഴക്കും ശിക്ഷിച്ചത്.

  2

  ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം ആസൂത്രിത കൊല, 307ാം വകുപ്പ് പ്രകാരം നരഹത്യാശ്രമം, 328ാം വകുപ്പ് പ്രകാരം വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍, 201 -ാം വകുപ്പ് പ്രകാരം തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. 2020 മെയ് ആറിനാണ് കൊല്ലം അഞ്ചലിലെ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കടിപ്പിച്ച് കൊലപ്പെടുത്തിയത്.

  3

  സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരാള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് മറ്റൊരാളെ കൊല്ലുന്നത്. അതിനാല്‍ തന്നെ കേരളാ പൊലീസ് അന്വേഷിച്ച ഏറ്റവും അപൂര്‍വമായ കേസുകളില്‍ ഒന്നും കൂടിയാണിത്.കൊലപാത കുറ്റം ഒഴികെ മറ്റെല്ലാ കുറ്റങ്ങള്‍ക്കും പരമാവധി ശിക്ഷ വിധിച്ച് കോടതി. 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിനുശേഷമാണ് പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞു.

  ഉത്ര വധം (Uthra Murder Case): അപൂർവ്വങ്ങളിൽ അപൂർവ്വം... പക്ഷേ, വധശിക്ഷയില്ല; എന്തുകൊണ്ട്ഉത്ര വധം (Uthra Murder Case): അപൂർവ്വങ്ങളിൽ അപൂർവ്വം... പക്ഷേ, വധശിക്ഷയില്ല; എന്തുകൊണ്ട്

  4

  പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. എല്ലാ കുറ്റകൃഥ്യങ്ങല്‍ക്കും അതിന്റെ പരമാവധി ശിക്ഷതന്നെയാണ് കോടതി വിധിച്ചത്. എല്ലാത്തിനും പിഴയും ഈടാക്കിയിട്ടുണ്ട്. ജീവപര്യന്ത കാലയാളവില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പ്രതി ജയിലില്‍ കഴിയേണ്ടിയും വരും. ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തില്‍ ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അമ്മ മണിമേഖല പറഞ്ഞു. വിധി അപര്യാപ്തമാണെന്നും തൃപ്തയല്ലെ വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്, എന്നാല്‍ അതുണ്ടായില്ലെന്നും മണിമേഖല പറഞ്ഞു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കിട്ടാന്‍ അപ്പീല്‍ പോകാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം. ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കിയില്ലെഹ്കില്‍ പിന്നെ സമൂഹം എങ്ങോട്ട് പോകുമെന്നാണ് മണിമേഖല പ്രതകരിച്ചത്.

  ഒരു ഭർത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം... ഭാര്യയെ കൊല്ലാൻ എടുത്ത റിസ്‌കുകൾഒരു ഭർത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം... ഭാര്യയെ കൊല്ലാൻ എടുത്ത റിസ്‌കുകൾ

  പൊതുജന വികാരമോ, വിലയിരുത്തലുകളോ ഒരു ശിക്ഷ പരിഗണിക്കുമ്പോള്‍ കോടതി നോക്കാറില്ല. പകരം തെളിവുകളും മറ്റുമാണ് കോടതി പരിഗണിക്കുന്നത്. അത് തന്നെയാണ് ഈ കോസിലും സംഭവിച്ചിരിക്കുന്നതെന്നാണ് നിയമവിദഗ്ധര്‍ പറഞ്ഞത്.

  കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

  English summary
  No one can change his father's statement; Stories coming out, Sooraj's reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X