കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ, അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ച് കണ്ടെത്തലുകള്‍: ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിനും തെളിവില്ലെന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ട ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

kerala

സോളാര്‍ കേസില്‍ തെളവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. അതില്‍ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. 2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോടതിയെപ്പോലും സമീപിച്ചില്ല. പോലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. നേരത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും യാതൊന്നും കണ്ടെത്തിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമരണം അമിത് ഷാ സത്യം വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളിസ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമരണം അമിത് ഷാ സത്യം വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളി

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു. സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടി.
കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈയില്‍ വച്ചിട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്കു വിട്ടു.

 ചടയമംഗലത്ത് പോര് കനക്കും: സിപിഐയുടെ കുത്തക തകർക്കാൻ യുഡിഎഫ്, ഒപ്പം നിർത്താൻ, എൽഡിഎഫ്.. ത്രികോണ മത്സരം ചടയമംഗലത്ത് പോര് കനക്കും: സിപിഐയുടെ കുത്തക തകർക്കാൻ യുഡിഎഫ്, ഒപ്പം നിർത്താൻ, എൽഡിഎഫ്.. ത്രികോണ മത്സരം

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. അമ്പതു വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല. എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി- ഉമ്മന്‍ചാണ്ടി പറഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തു; ആരോപണവുമായി ബിജെപിമഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തു; ആരോപണവുമായി ബിജെപി

പണിക്ക് വിളിക്കരുത്, കടയില്‍ നിന്ന് സാധനം വാങ്ങരുത്; പാര്‍ട്ടി വിട്ടവര്‍ക്കെതിരെ ലീഗിന്‍റെ ബഹിഷ്കരണംപണിക്ക് വിളിക്കരുത്, കടയില്‍ നിന്ന് സാധനം വാങ്ങരുത്; പാര്‍ട്ടി വിട്ടവര്‍ക്കെതിരെ ലീഗിന്‍റെ ബഹിഷ്കരണം

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Election 2021 : നിയമസഭയിലും ലോക്‌സഭയിലും ഇടതിനൊപ്പം നിന്ന ആലപ്പുഴ | Oneindia Malayalam

English summary
No one can cover up the truth, the crime branch findings are proof of that Says Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X