മഴയുടെ കുറവ്....കേരളം ഇരുട്ടിലേക്ക് ? വൈദ്യുതി മന്ത്രി പറയുന്നത്...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായിരിക്കെ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതു വൈദ്യുതി ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകന്‍റെ ആത്മഹത്യ...ഭാര്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കും!! ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്...

1

മഴ കുറഞ്ഞതു കൊണ്ട് പവര്‍കെട്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. വൈദ്യുതി ലഭ്യമാക്കാന്‍ മറ്റു വഴികള്‍ തേടുകയാണ് സര്‍ക്കാരെന്നും മണി കൂട്ടിച്ചേര്‍ത്തു. തെന്‍മല ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നു ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദനവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പും താഴ്ന്നു തന്നെയാണ്.

2

അതേസമയം, രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സാധാരണ രീതിയില്‍ മഴ ലഭിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

English summary
No power cut in kerala says m m mani
Please Wait while comments are loading...