സ്വര്‍ണ്ണക്കുടം ഏറ്റു..!! നടിയെ ആക്രമിച്ച കേസില്‍ കാവ്യ പെടില്ല..! ദിലീപിന് കണ്ടകശനി തന്നെ !!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ആക്രമിക്കപ്പെട്ട നടിയും അറസ്റ്റിലായ നടന്‍ ദിലീപും തമ്മില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് ഇരുവരും പലപ്പോഴായി സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംശയമുന ആദ്യം നീണ്ടതും ദിലീപിലേക്കാണ്.

ദിലീപിന് കച്ചിത്തുരുമ്പ്..! നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുമ്പോൾ മഞ്ജു വാര്യർ ദിലീപിനൊപ്പം..!

പോലീസ് അറസ്റ്റ് ചെയ്യും എന്നുറപ്പായ ഘട്ടത്തില്‍ കടുത്ത ദൈവവിശ്വാസിയായ ദിലീപും ഭാര്യ കാവ്യാ മാധവും അമ്പലങ്ങള്‍ കയറിയിറങ്ങിയിരുന്നു. എന്നാല്‍ ദൈവം കാവ്യയെ മാത്രമാണ് തുണച്ചതെന്ന് തോന്നുന്നു. എന്തായാലും ആ സ്വര്‍ണ്ണക്കുടം നേര്‍ച്ച ഏറ്റു.

ദൈവം തന്നെ രക്ഷ

ദൈവം തന്നെ രക്ഷ

അറസ്റ്റുറപ്പാണെന്നും പണി കിട്ടുമെന്നും തോന്നിയപ്പോള്‍ മുതലാണ് ദിലീപും ഭാര്യയും ക്ഷേത്ര ദര്‍ശനവും പൂജയുമെല്ലാം തുടങ്ങിയത്. കൊടുങ്ങല്ലൂര്‍, കടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ ഇരുവരും ദര്‍ശനം നടത്തി.

പൂജ ഫലിച്ചില്ല

പൂജ ഫലിച്ചില്ല

കൊടുങ്ങല്ലൂരില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് പോയതെങ്കില്‍ കടുങ്ങല്ലൂരില്‍ ദിലീപ് തനിച്ചായിരുന്നു. ശത്രുസംഹാര പൂജയും നടത്തി. പക്ഷേ ഒന്നും ഫലിച്ചില്ല. ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുക തന്നെ ചെയ്തു.

കാവ്യയും അമ്മയും

കാവ്യയും അമ്മയും

ദിലീപ് അറസ്റ്റി്‌ലായതോടെ അടുത്തത് കാവ്യാ മാധവനും അമ്മ ശ്യാമളയുമാണ് അറസ്റ്റിലാവാനുള്ളത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. കാവ്യയെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് പോലീസ് ചോദ്യം ചെയ്തതായും സൂചനയുണ്ട്.

പൊന്നുംകുടം നേർച്ച

പൊന്നുംകുടം നേർച്ച

അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ പരക്കുന്നതിനിടെ കാവ്യയും കുടുംബവും കണ്ണൂരിലെത്തി. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അമ്മ ശ്യാമളയും അച്ഛന്‍ മാധവനും മകള്‍ക്ക് വേണ്ടി പൊന്നുംകുടവും നേര്‍ന്നു.

മരുമകനെ മറന്നോ

മരുമകനെ മറന്നോ

എന്നാല്‍ സ്വര്‍ണ്ണക്കുടം നേര്‍ന്നത് മകള്‍ക്ക് വേണ്ടി മാത്രമായിരുന്നുവെന്നും മരുമകന്‍ ദിലീപിനെ അമ്മായിഅമ്മ കൈവിട്ടുവെന്നും വാര്‍ത്തകള്‍ പുറത്ത് പരന്നു. ദിലീപ് ദേ ജാമ്യം പോലും കിട്ടാതെ ജയിലില്‍ കിടക്കുന്നു.

കാവ്യയേയും അമ്മയേയും പ്രതിയാക്കില്ല

കാവ്യയേയും അമ്മയേയും പ്രതിയാക്കില്ല

കാവ്യാ മാധവനെയാകട്ടെ പോലീസ് കേസില്‍ പ്രതി ചേര്‍ക്കില്ല എന്നാണ് അറിയുന്നത്. കാവ്യയെ മാത്രമല്ല, അമ്മ ശ്യാമളയേയും. ഇരുവര്‍ക്കുമെതിരെ തെളിവ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്.

സ്ത്രീയുടെ സാന്നിധ്യം

സ്ത്രീയുടെ സാന്നിധ്യം

നടിയെ ആക്രമിച്ച കേസുമായി കാവ്യാ മാധവും അമ്മയ്ക്കും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചിരുന്നു. കേസില്‍ ആദ്യം ഘട്ടം മുതല്‍ക്കേ തന്നെ ഒരു സ്ത്രീയുടെ സാന്നിധ്യം സംശയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ആരാണാ മാഡം

ആരാണാ മാഡം

ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു മാഡം ഉണ്ടെന്ന് സുനിയുടെ വാക്കുകളില്‍ നിന്നും മനസ്സിലായതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. ഇത് കൂടാതെ അഡ്വക്കേറ്റി ഫെനി ബാലകൃഷ്ണനും ഒരു മാഡത്തെക്കുറിച്ച് മൊഴി നല്‍കി.

മാഡം ഇല്ലെന്ന് പോലീസ്

മാഡം ഇല്ലെന്ന് പോലീസ്

ഈ മാഡം കാവ്യയോ അമ്മയോ ആണോ എന്നായിരുന്നു സംശയിക്കപ്പെട്ടത്. എന്നാല്‍ മാഡം എന്നത് സുനിയുടെ സാങ്കല്‍പിക സൃഷ്ടി മാത്രമാണ് എന്ന് പോലീസ് തന്നെ പിന്നീട് വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കിയെന്നായിരുന്നു സുനിയുടെ മൊഴി. അതേസമയം ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് തിരിച്ചെടുക്കാനായിട്ടില്ല

English summary
Kavya Madahvan and mother wont be booked in actress attack case.
Please Wait while comments are loading...