മാനേജ്മെന്റുകൾ വാക്ക് പാലിക്കുന്നില്ല!! ശമ്പള വർധന ഇല്ല!! മാലാഖമാർ സമരത്തിലേക്ക്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശമ്പള വർധന ഉറപ്പു നൽകിയെങ്കിലും അത് നടപ്പാക്കാൻ മാനേജ് മെൻറുകൾ തയ്യാറാകാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രി നഴ്സുമാർ ഞായറാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. വ്യാഴാഴ്ച ലേബർ കമ്മീഷണറുമായും തൊഴിൽ മന്ത്രിയുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചത്. അതേസമയം കുറഞ്ഞ വേതനം സംബന്ധിച്ച് ജൂൺ 27ന് ചേരുന്ന യോഗത്തിൽ അന്തിമ രൂപം നൽകുമെന്ന് ലേബർ കമ്മീഷ്ണർ കെ ബിജു അറിയിച്ചു.

മന്ത്രി ടിപി രാമകൃഷ്മൻറെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് വേതനം പുതുക്കി നിശ്ചിയിക്കുന്നതിന് അന്തിമരൂപം നൽകാൻ 27ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. രാവിലെ 11ന് ലേബർ കമ്മീഷണറേറ്റിലാണ് യോഗം. മാനേജ്മെന്റും നഴ്സിങ് യൂണിയനുകളും തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

nurse

മാനേജ്മെന്റുകൾക്കും നഴ്സിങ് യൂണിയനുകൾക്കും പറയാനുള്ളത് മിനിമം വേതന ഉപദേശക ബോർഡ് പരിഗണിക്കും. അതിനു ശേഷം ഇത് സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കും. അതേസമയം വീണ്ടും ചർച്ച വച്ചിരിക്കുന്ന സാഹചര്യത്തിൽ നഴ്സിങ് യൂണിയനുകൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ലേബർ കമ്മീഷ്ണർ ആവശ്യപ്പെട്ടു.

2013ൽ നഴ്സുമാർ നടത്തി സമരത്തെ തുടർന്നാണ് 2016 മുതൽ ശമ്പള വർധന ഉറപ്പു നൽകിയിരുന്നത്. എന്നാൽ ഇത് നടപ്പാക്കാൻ മാനേജുമെന്റുകൾ തയ്യാറാകുന്നില്ലെന്നാണ് നഴ്സിങ് യൂണിയന്‍ ഭാരവാഹികൾ പറയുന്നത്.

English summary
no salary hike private hospital nurses strike
Please Wait while comments are loading...