മെഡിക്കല്‍ കോളെജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ശരിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. ഹൃദയശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെട്ട വില്ല്യാപ്പള്ളി കെടഞ്ഞോത്ത് മീത്തല്‍ ശശീന്ദ്രനാണ് മരിച്ചത്.

കെഎസ്ആർടിസി പെൻഷൻ മുടങ്ങി; ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു

കഴിഞ്ഞ 24നായിരുന്നു ശശീന്ദ്രനെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍, ഞായറാഴ്ച ശശീന്ദ്രന് പനിപിടിച്ചു. ഇതെത്തുടര്‍ന്ന് മെഡിസിന്‍ വിഭാഗത്തിലെ ഡോക്റ്ററെക്കണ്ട് പരിശോധന നടത്തണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, അദ്ദേഹം പരിശോധിച്ചില്ലെന്നും ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ശശീന്ദ്രന്‍ മരണപ്പെടുകയായിരുന്നെന്നും ബന്ധുക്കല്‍ ആരോപിക്കുന്നു.

saseendran


സഹോദരന്‍ കെഎം ചന്ദ്രന്‍ ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി സജീത്ത് കുമാറിനു പരാതി നല്‍കി. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, രോഗിയെ ഡോക്റ്റര്‍ പരിശോധിച്ചിരുന്നതായും പനിക്കുള്ള മരുന്നു നല്‍കിയിരുന്നതായും ചികിത്സാ ചുമതലയില്‍ ഉണ്ടായിരുന്നവര്‍ വിശദീകരിച്ചു. വില്ല്യാപ്പള്ളി ചേരിപ്പൊയില്‍ ശ്രുതി വാടകസ്റ്റോര്‍ ഉടമയാണ് ശശീന്ദ്രന്‍. പരേതരായ ചോയിയുടെയും ജാനുവിന്റെയും മകനാണ്. ഭാര്യ: പ്രേമലത. മക്കള്‍: സച്ചിന്‍, ഷംന, അഥീന. സഹോദരങ്ങള്‍: ചന്ദ്രന്‍, ശോഭ, പുഷ്പ, അനിത, പരേതയായ കമല.

English summary
Patient died in medical college due to lack of treatment in calicut medical college.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്