കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ തീയ്യറ്ററില്‍ വെള്ളമില്ല... ജനറല്‍ ആശുപത്രിയില്‍ അമ്പതോളം ശസ്ത്രക്രിയകള്‍ മുടങ്ങി!!!

  • By Vishnu
Google Oneindia Malayalam News

തിരുവന്തപുരം: വാട്ടര്‍ അതോറിറ്റി വില്ലനായതോടെ ജനറല്‍ ആശുപ്ത്രിയില്‍ മുടങ്ങിയത് അമ്പതോളം ശസ്ത്രക്രിയകള്‍. 18 മേജര്‍ ശസ്ത്രക്രികളും 20 മൈനര്‍ ശസ്ത്രക്രിയകളുമാണ് മുടങ്ങിയത്. ഓപ്പറേഷന്‍ തീയ്യറ്ററില്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഓപ്പറേഷനുകള്‍ മാറ്റി വയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ രോഗികള്‍ വലഞ്ഞു. അവര്‍ പ്രതിഷേധവുമായിത്തി. ഒടുവില്‍ മന്ത്രിയെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.

വാട്ടര്‍ അതോറിറ്റിയടെ അനാസ്ഥകൊണ്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ മുടങ്ങുന്നത് ഇത് ആദ്യമായല്ല. ഓപ്പറേഷനായി രോഗികളെ തയ്യാറാക്കി ബന്ധുക്കള്‍ കാത്തിരുന്ന് മടുത്തു. ഒടുവില്‍ കാര്യം അന്വേഷിച്ചപ്പോഴാണ് വെള്ളമില്ലാത്തതിനാലാണ് ഓപ്പറേഷന് വിളിക്കാത്തതെന്ന് മനസിലായത്. പ്രായമുള്ളവരും കുട്ടികളുമടക്കം നിരവധി പേരാണ് ശസ്ത്രക്രിയക്ക് തയ്യാറായിരുന്നത്.

Thiruvananthapuram

രണ്ട് വാട്ടര്‍ ടാങ്കാണ് ജനറല്‍ ആശുപത്രിയിലുള്ളത്. താഴത്തെ വാട്ടര്‍ ടാങ്കിന് പൊട്ടലുള്ളതിനാലാണ് മുകളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാഞ്ഞതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വാദിക്കുന്നു. എന്നാല്‍ ചോര്‍ച്ച പരിഹരിച്ച് എന്തുകൊണ്ട് വെള്ളം എത്തിച്ചില്ലെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

ആശുപത്രി പോലുള്ളിടത്ത് അടിയന്തര പ്രാധാന്യത്തോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. ചികിത്സ കിട്ടാതെ രോഗികള്‍ മരണപ്പെട്ടാല്‍ ആര് ഉത്തരം പറയുമെന്നാണ് ബന്ധുക്കളുടെ ചോദ്യം. പ്രശ്‌നത്തിന് അടിയന്തരപരിഹാരം കാണാമെന്ന് സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പു നല്‍കിയിട്ടുണ്ട്.

അതേസമയം വാട്ടര്‍ അതോറിറ്റിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ആശുപത്രി സൂപ്രണ്ട് കൃഷ്ണകുമാറിന്റെ ആരോപണം. ആശുപ്ത്രിയിലേക്ക് നേരിട്ട് വെള്ളമെത്തിക്കുന്ന സംവിധാനമുണ്ടാക്കാന്‍ പണം നല്‍കിയിട്ട് മൂന്ന് വര്‍ഷമാിയി.

റോഡ് വെട്ടിപ്പൊളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വാട്ടര്‍ അതോറിറ്റി ഇതുവരെ വെള്ളമെത്തിക്കുന്നതിന് നടപടിയെതുത്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും വകുപ്പുകളുടെ തമ്മിലടി മൂലം ദുരിതത്തിലാകുന്നത് സാധാരണക്കാരായ രോഗികളാണ്.

English summary
50 surgeries postponed due to water scarcity in thiruvananthapuram general hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X