അതൊന്ന് ശരിക്ക് നോക്കിക്കേ...ആയുധങ്ങളാണോ? മഹാരാജാസില്‍ നിന്ന് കണ്ടെത്തിയത് പണി സാധനങ്ങളെന്ന് പിണറായി

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: മഹാരാജാസ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രാധാന്യം വിഷയത്തിനില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്ക കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കോളെജില്‍ നിന്നും കണ്ടെടുത്തത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവെച്ചതാകാം ഇതെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ മാരകായുധങ്ങള്‍ മഹാരാജാസ് കോളെജില്‍ നിന്നും കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 ആയുധ ശേഖരം

ആയുധ ശേഖരം

മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്പര്‍ മുിറിയില്‍ നിന്നാണ് വാക്കത്തിയും, കമ്പി വടികളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തത്.

 ഹോസ്റ്റല്‍

ഹോസ്റ്റല്‍

ദൂര ദേശത്ത് നിന്നും ഇവിടെ എത്തി പഠിക്കുന്ന കുട്ടികള്‍ക്കായി സ്റ്റാഫ് ക്വാട്ടേഴ്‌സ് അനുവദിച്ചു കൊടുത്തിരുന്നു. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് മാറിയ ശേഷമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

 മുറിയില്‍ താമസിച്ചു

മുറിയില്‍ താമസിച്ചു

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികളും മുറിയില്‍ താമസിച്ചിരുന്നെന്നാണ് വിവരം.

 പോലീസ്

പോലീസ്

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ രണ്ടു വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ പരിശോധനയ്‌ക്കെതിരെ പ്രിന്‍സിപ്പലിനോട് കയര്‍ത്ത് സംസാരിച്ചിരുന്നു. ഇവരുള്‍പ്പെടെയുളള മുറിയില്‍ താമസിച്ചിരുന്ന ആറു വിദ്യാര്‍ത്ഥികളെ പോലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍.

കുറ്റക്കാരെ പിടികൂടണം

കുറ്റക്കാരെ പിടികൂടണം

ആയുധശേഖരം കണ്ടെടുത്ത സംഭവത്തില്‍ എത്രയുംപെട്ടെന്ന് കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടത് അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയും രംഗത്തെത്തിയിട്ടുണ്ട്.

 സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകണം

സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകണം

ജില്ലയ്ക്ക് പുറത്തുളള ഇവരോട് എത്രയും പെട്ടെന്ന് സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോളെജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയത്.

English summary
No weapons seized in Maharajas college says Pinarayi Vijayan
Please Wait while comments are loading...