തിരുവനന്തപുരത്തെ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍!! പോലീസ് പറയുന്നത് !! ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പോലീസ്. ഹരിയാന, ജാര്‍ഖണ്ഡ് സ്വദേശികളാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ സമാനമായ എടിഎം കവര്‍ച്ച നടന്നിരുന്നു.ചെങ്ങന്നൂരില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് മോഷണം നടത്തിയത്. ഇതിനു പിന്നിലും സമാന സംഘത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് സംശയിക്കുന്നത്.

വെള്ളിയാഴ്ചയാണ് കഴക്കൂട്ടത്തെ എടിഎം കവര്‍ച്ച പുറത്തറിയുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത ശേഷം പത്ത് ലക്ഷം രൂപയാണ് ഇവിടെ നിന്ന് കവര്‍ന്നത്. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നതെന്നാണ് സൂചന.

robbery

ഇവിടത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ആളൊഞ്ഞ സ്ഥലങ്ങളിലെ എടിഎമ്മുകളും ബാങ്കുകളുമാണ് ഈ സംഘം ലക്ഷ്യം വയ്ക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ എടിഎം കവര്‍ച്ചയാണിത്.

കഴിഞ്ഞ ഡിസംബറില്‍ തിരുവല്ലയിലെ ബാങ്കിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

English summary
north indians behind atm robbery in kazhakkuttam
Please Wait while comments are loading...