കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം: ഇത്തവണ വിക്ഷേപിച്ചത് 'ഹ്വാസോംഗ് -17”

Google Oneindia Malayalam News

പോങ്ഗ്യാങ്: ലോകരാഷ്ട്രങ്ങളുടെ വിലക്കുകളെ വെല്ലുവിളിച്ച് വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. അതീവ പ്രഹര ശേഷിയുള്ള ''ഹ്വാസോംഗ് -17" എന്ന മിസൈലാണ് വ്യാഴാഴ്ച ചൈന വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളും യുഎസും വിക്ഷേപണത്തെ വലിയ പ്രകോപനമായി അപലപിച്ചപ്പോള്‍, "യുദ്ധകാലാവസ്ഥയിൽ [ഹ്വാസോംഗ്-17 ന്റെ] വേഗത്തിലുള്ള പ്രവർത്തനത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വിശ്വാസ്യത ഉറപ്പാക്കാനാണ് തങ്ങൾ പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നത്.

2017 നവംബറിന് ശേഷം ഉത്തരകൊറിയയുടെ ആദ്യത്തെ സമ്പൂർണ്ണ ഐ സി ബിഎം പരീക്ഷണമാണിത്. അവരുടെ ഏറ്റവും വലിയ ആണവ ശേഷിയുള്ള മിസൈല്‍ കൂടിയാണിത്. 2020 ഒക്ടോബറിലെ സൈനിക പരേഡിലായിരുന്നു ഉത്തരകൊറിയ ഈ മിസൈല്‍ ആദ്യമായി പരസ്യപ്പെടുത്തിയത്. "നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ലംഘിക്കാൻ ശ്രമിക്കുന്നവർക്ക് വലിയ വില നൽകേണ്ടി വരുമെന്ന് വ്യക്തമാക്കേണ്ടത് ആവശ്യമാണ്," വിക്ഷേപണത്തിന് മേൽനോട്ടം വഹിക്കുന്നതിനിടെ കിം പറഞ്ഞതായി കൊറിയന്‍ പത്രമായ റോഡോംഗ് സിൻമുൺ റിപ്പോർട്ട് ചെയ്യുന്നു.

 kim-jong-

"ഏത് സൈനിക ഭീഷണിക്കും ബ്ലാക്ക്‌മെയിലിങ്ങിന് പോലും തളരാത്തസൈനിക സാങ്കേതിക ശക്തിയുടെ അടിസ്ഥാനത്തിൽ യുഎസ് സാമ്രാജ്യത്വവുമായുള്ള ദീർഘകാല ഏറ്റുമുട്ടലിന് നമ്മുടെ രാജ്യ പ്രതിരോധ ശേഷി സമഗ്രമായ തയ്യാറെടുപ്പുകൾ നടത്തും.
യുഎസ് സാമ്രാജ്യത്വത്തിന്റെ ഏത് അപകടകരമായ സൈനിക ശ്രമവും സമഗ്രമായി പരിശോധിക്കാനും ഉൾക്കൊള്ളാനും ഡിപിആർകെയുടെ സേന പൂർണ്ണമായും സജ്ജമാണെന്നും ഡിപിആർകെയുടെ പുതിയ തന്ത്രപരമായ ആയുധം നമ്മുടെ സൈനിക ശക്തിയെ മൊത്തത്തിൽ വ്യക്തമായി കാണിക്കും- കിം കൂട്ടിച്ചേർത്തു

മിസൈൽ 671 മൈൽ (1,080 കിലോമീറ്റർ) പറന്ന് 3,853 മൈൽ (6,200 കിലോമീറ്റർ) ഉയരത്തിൽ എത്തിയതായാണ് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) വ്യാഴാഴ്ച വ്യക്തമാക്കിയത്. അതേസമം, ജപ്പാന്റെ മേഖലയിലാണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. സമുദ്രമേഖലയില്‍ ചെന്ന് പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ സംഭവിച്ചില്ലെന്ന് ജപ്പാന്‍ അറിയിച്ചു. അതേസമയം ഈ വാദം നിഷേധിച്ച ഉത്തരകൊറിയ "അയൽ രാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ നേരെ മുകളിലേക്ക് വിട്ട് പരീക്ഷിച്ചത്''-എന്നാണ് ഉത്തര കൊറിയ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് ലോകരാഷ്ട്രങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ സൈനിക പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ് ഉത്തരകൊറിയ.

English summary
North Korea tests ballistic missile again: Hwaseong-17 launched this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X