Get Updates
Get notified of breaking news, exclusive insights, and must-see stories!

വലതുനിരീക്ഷകനെന്ന് വിശേഷിപ്പിച്ചു, മീഡിയാവണ്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത്; അപഹാസ്യമെന്ന് നിഷാദ്

കോഴിക്കോട്: വലത് നിരീക്ഷകനെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കര്‍. തന്റെ ആശയങ്ങള്‍ക്ക് വലത് നിരീക്ഷകന്‍ എന്ന വിശേഷണത്തോട് യോജിക്കാത്തത് കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് ശ്രീജിത് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ശ്രീജിത്ത് പണിക്കറിന് മറുപടിയുമായി അവതാരകന്‍ നിഷാദ് റാവുത്തറും രംഗത്തെത്തി. ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി കേരളം പോലെ ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നത് അപഹാസ്യമാണെന്ന് നിഷാദ് റാവുത്തര്‍ പ്രതികരിച്ചു. വിശദാംശങ്ങളിലേക്ക്...

Recommended Video

cmsvideo
    ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ശ്രീജിത്ത് പണിക്കര്‍ | Oneindia Malayalam
    പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട ചര്‍ച്ച

    പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട ചര്‍ച്ച

    പ്രശാന്ത് ഭൂഷണുമായി നിലനില്‍ക്കുന്ന വിവാദങ്ങളി മീഡിയ വണ്ണില്‍ നടക്കേണ്ടിയിരുന്ന ചര്‍ച്ചയിലാണ് ശ്രീജിത്ത് പണിക്കരെ ക്ഷണിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് വലത് നിരീക്ഷകന്‍ എന്നായിരിക്കും വിശേഷിപ്പിക്കുകയെന്ന് അറിയിച്ചെന്ന് ശ്രീജിത്ത് പണിക്കര്‍ വീഡിയോ ലൈവില്‍ പറയുന്നു.

     അംഗീകരിക്കാനാവില്ല

    അംഗീകരിക്കാനാവില്ല

    എന്നാല്‍ താന്‍ വലത് നിരീക്ഷകനല്ലെന്നും തന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശ്രീജിത് പണിക്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്തിയ ഒരാളാണ് ഞാന്‍. തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണയിക്കുന്നത് ജനാധിപത്യപരമല്ലെന്നും നേരത്തെയും മീഡിയ വണ്‍ ചാനലില്‍ സമാനമായ രീതിയില്‍ വലത് നിരീക്ഷകനെന്ന് അവതരിപ്പിച്ചിരുന്നെന്നും ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാണിച്ചു.

    മീഡിയാവണ്‍ നിലപാട്

    മീഡിയാവണ്‍ നിലപാട്

    ചാനലിന്റെ എഡിറ്റോറിയല്‍ പോളിസി പ്രകാരമാണ് തന്നെ വലത് നിരീക്ഷനാക്കുന്നതെന്ന് മീഡിയ വണ്‍ അറിയിച്ചിരുന്നെന്ന് ശ്രീജിത്ത് പണിക്കര്‍ പറയുന്നു. ശ്രീജിത്തിനെ നിക്ഷ്പക്ഷനമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് മീഡിയ വണ്‍ നിലപാട് എടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളിലും പാര്‍ട്ടി ചാനലായ കൈരളിയിലും തന്നെ സാമൂഹ്യ നിരീക്ഷകനായി അംഗീകരിക്കുന്നുണ്ടെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

    മര്യാദകേട്

    മര്യാദകേട്

    ചാനല്‍ചര്‍ച്ചയുടെ അവതാരകനായ നിഷാദ് റാവുത്തര്‍ കാട്ടിയത് മര്യാദകേടാണെന്നും ശ്രീജിത്ത് പണിക്കര്‍ കുറ്റപ്പെടുത്തി. കൈരളിയില്‍ ജോണ്‍ ബ്രിട്ടാസ് പോലും തന്നെ സാമൂഹ്യനിരീക്ഷകനായി അവതരിപ്പിക്കുന്നുണ്ടെന്നും അതിന് വിഭിന്നമായി മീഡിയവണ്‍ ചാനലിനും അവതാരകന്‍ നിഷാദ് റാവുത്തറിനും അത് അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ശ്രീജിത്ത് ചോദിക്കുന്നു.

    അപഹാസ്യം

    അപഹാസ്യം

    അതേസമയം, ശ്രീജിത്ത് പണിക്കരുടെ നിലപാടിന് മറുപടിയുമായി അവതാരകന്‍ നിഷാദ് റാവുത്തര്‍ രംഗത്തെത്തി. ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നതിലും അപഹാസ്യമായ വേറെ ഒന്നുണ്ടാവില്ല. ശ്രീജിത്ത് പണിക്കരോട് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നിഷാദ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

    എഡിറ്റോറിയല്‍ നിലപാട്

    എഡിറ്റോറിയല്‍ നിലപാട്

    താന്‍ വലതുപക്ഷ നിരീക്ഷകനല്ലെന്നാണ് ശ്രീജിത്ത് പണിക്കര്‍ പറയുന്നത്. പക്ഷേ, ശ്രീജിത്തിനെ പോലെ കൃത്യമായ വലത് നിലപാട് സ്വീകരിക്കുന്ന വ്യക്തിയെ വലതുനിരീക്ഷകന്‍ എന്ന് തന്നെ കൊടുക്കാം എന്ന് മീഡിയ വണ്‍ എഡിറ്റോറിയല്‍ നിലപാട് സ്വീകരിക്കുകയായിരുന്നെന്ന് നിഷാദ് റാവുത്തര്‍ പറഞ്ഞു.

    മുമ്പ് വിമര്‍ശിച്ചിട്ടുണ്ടാകാം

    മുമ്പ് വിമര്‍ശിച്ചിട്ടുണ്ടാകാം

    ശ്രീജിത്ത് പണിക്കര്‍ നേരത്തെ വലതുപക്ഷത്തെ വിമര്‍ശിച്ചിട്ടുണ്ടാവാം. എന്നാലും ശ്രീജിത്ത് ഇപ്പോള്‍ സ്വീകരിക്കുന്നത് പ്രോ സംഘപരിവാര്‍ നിലപാടാണ്. അത് ടിവി കാണുന്നവര്‍ക്ക് അറിയാം. ശ്രീജിത്തിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതിനോ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലോ എതിര്‍പ്പൊന്നുമില്ല. എന്നാല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് ഏത് വിങ്ങിനെയാണെന്ന് കൃത്യമായി അവതരിപ്പിച്ച് കൊണ്ട് മാത്രമേ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ സാധികൂവെന്ന് നിഷാദ് റാവുത്തര്‍ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+