കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയോ... ആലോചിട്ട് പോലുമില്ലെന്ന് മാണി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയാകുന്ന കാര്യം താന്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് കെഎം മാണി. വലതുമുന്നണി വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന് മാണി മുഖ്യമന്ത്രിയാകും എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കെഎം മാണി.

കെഎം മാണിയും കോടിയേരി ബാലകൃഷ്ണനും മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മാണി ഇക്കാര്യവും നിഷേധിച്ചു.

KM Mani

കോടിയേരി ബാലകൃഷ്ണനെ നിയമസഭയില്‍ വച്ചാല്ലാതെ വേറെ എവിടേയും വച്ച് കണ്ടിട്ടില്ലെന്നാണ് മാണി പറയുന്നത്. നിയമസഭയില്‍ വച്ച് മാത്രമാണത്രെ കോടിയേരിയെ കാണാറുള്ളത്. എന്നാല്‍ മാണിയും കോടിയേരിയും ടെലിഫോണ്‍ ചര്‍ച്ച നടത്തി എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.

താന്‍ മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുകയാണെന്നുള്ള വാര്‍ത്തകളെല്ലാം മാധ്യമ സൃഷ്ടികളാണെന്ന് മാണി ആരോപിക്കുന്നു. കേരള കോണ്‍ഗ്രസ് വലത് മുന്നണി വിടുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കെഎം മാണി വ്യക്തമാക്കുന്നു.

കേരളത്തില്‍ മുന്നണി സംവിധാനമാണെന്നും മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെങ്കില്‍ കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ കെഎം മാണി യോഗ്യനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കെഎം മാണി മാത്രം ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല.

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സോളാര്‍ വിവാദം കത്തി നിന്നിരുന്ന സമയത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം നടന്നപ്പോഴും കെഎം മാണി എല്‍ഡിഎഫിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
KM Mani denied speculations that he is going to leave UDF and join LDF to become Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X