കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എംഎല്‍എയും നിരീക്ഷണത്തില്‍;ഡബിള്‍ ലോക്ക്ഡൗണ്‍;ഇടുക്കിയില്‍ നില ഗുരുതരം

  • By News Desk
Google Oneindia Malayalam News

ഇടുക്കി: കൊറോണ ബാധിതരെല്ലാം രോഗമുക്തി നേടി ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ ജില്ലയായിരുന്നു ഇടുക്കി. എന്നാല്‍ ഇന്നാല്‍ ഇക്കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടുക്കിയിലെ സ്ഥിതി ഗുരുതരമാവുകയാണ്. ഇന്ന് ഇടുക്കിയില്‍ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മന്ത്രി എംഎം മണി പറഞ്ഞു.

ഇന്നലെ കേരളത്തില്‍ 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇടുക്കിയിലുള്ളവരായിരുന്നു. ഇത് കൂടാതെയാണ് ഇന്ന് പുതുതായി മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഗ്രീന്‍ സോണിലായിരുന്ന ജില്ലയെ റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ഇതിന് പുറമേ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെടുന്നത്.

മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ഓര്‍ത്താല്‍ നല്ലതെന്ന് താക്കീത്മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ഓര്‍ത്താല്‍ നല്ലതെന്ന് താക്കീത്

യോഗിയുടെ ആഗ്ര മോഡല്‍ പൊളിഞ്ഞു, വുഹാന് സമാനം, ചോദ്യവുമായി പ്രിയങ്ക, കോണ്‍ഗ്രസിന് രാഷ്ട്രീയായുധം!!യോഗിയുടെ ആഗ്ര മോഡല്‍ പൊളിഞ്ഞു, വുഹാന് സമാനം, ചോദ്യവുമായി പ്രിയങ്ക, കോണ്‍ഗ്രസിന് രാഷ്ട്രീയായുധം!!

കര്‍ശന നിയന്ത്രണം

കര്‍ശന നിയന്ത്രണം

ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ജില്ലയില്‍ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നതെന്നും സ്ഥിതി ഗുരുതരമാണെന്നും ആളുകള്‍ സംഘം ചേരരുതെന്നും മാസ്‌ക് ഉപയോഗിക്കണമെന്നും മന്ത്രി എംഎം മണി പറഞ്ഞു. ജില്ലാ അതിര്‍ത്തിയിലും ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. അതിര്‍ത്തികള്‍ കടന്ന വാഹന ഗതാഗതം അനുവദിക്കില്ല.

 എംഎല്‍എയും നിരീക്ഷണത്തില്‍

എംഎല്‍എയും നിരീക്ഷണത്തില്‍

ഇടുക്കിയില്‍ ഇ എസ് ബിജി മോല്‍ എംഎല്‍എയും കൊറോണ വൈറസ് രോഗത്തിന്റെ നിരീക്ഷണത്തിലാണ്. തൊടുപുഴ നഗര സഭാംഗം, ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ആശാ പ്രവര്‍ത്തക എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടാതെ ബംഗ്‌ളൂരുവില്‍ നിന്നെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ മരിയാപുരം സ്വദേശിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ഗര്‍ഭിണിയായ ഭാര്യക്കൊപ്പമാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. എന്നാല്‍ ഭാര്യക്ക് രോഗമില്ല.

ഹോട്ട്‌സ്‌പോര്‍ട്ട്

ഹോട്ട്‌സ്‌പോര്‍ട്ട്

ജില്ലയിലെ പലചരക്ക് പച്ചക്കറി കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കും. ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിടെ ഡബിള്‍ ലോക്ക്ഡൗണ്‍ തുടരും. ഇത് കൂടാതെ ജില്ലയില്‍ 14 ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളാണുള്ളത്. ഇതോടൊപ്പം തേട്ടങ്ങള്‍ അടച്ചിടുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഐസൊലേഷന്‍

ഐസൊലേഷന്‍

ജില്ലയില്‍ രോഗം ബാധിച്ച മൂന്ന് പേരെയും തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതോടെ രോഗ ബാധിതരുടെ എണ്ണം 17 ആയി. ഇതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്‌സിനാണ് രോഗം ബാധിച്ചത്. ഇവര്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകിയതായാണ് വിവരം.

 ഗ്രീന്‍ സോണാക്കിയത് തിരിച്ചടിയായി

ഗ്രീന്‍ സോണാക്കിയത് തിരിച്ചടിയായി

ഇടുക്കി ജില്ലയെ ഗ്രീന്‍ സോണാക്കിയതാണ് തിരിച്ചടിയായതെന്ന് ഡീന്‍ കുര്യാകോസ് എംപി പറഞ്ഞു. ഒപ്പം ജില്ലയില്‍ ലാബ് വേണമെന്നും കൗണ്‍സിലറും നഴ്‌സും ഇന്നലേയും ജനങ്ങളുമായി ഇടപെട്ടിട്ടുണ്ടെന്നും പരിശോധന ഫലം ലഭ്യമാക്കാന്‍ ഉടന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരിശോധിക്കുന്നവരെ ഉടന്‍ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ഡീന്‍ കുര്യോക്കോസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
അന്തര്‍ ജില്ലാ-സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം | Oneindia Malayalam
കേരളത്തില്‍

കേരളത്തില്‍

സംസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും (യു.എസ്.എ.) 5 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. 7പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കോട്ടയം ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

English summary
Not Expected, Covid Situation is very serious in Idukki, Says MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X