'ദിലീപിന്റെ വിഷയം മാത്രം നോക്കിയാല്‍ പോര, പ്രധാന്യം നല്‍കേണ്ടത് അക്കാര്യത്തിനാണ്': നീതി ഉറപ്പാക്കണം
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് മാത്രമല്ല, ഇത്തരത്തിലുള്ള സമാനമായ കേസുകള്‍ നീണ്ടുപോവുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് അഡ്വ. മിനി. പ്രതിയുടെ കാര്യത്തിലാണെങ്കിലും ഇരയുടെ കാര്യത്തിലാണെങ്കിലും അത് അങ്ങനെ തന്നെയാണ്. നിലവില്‍ ആരോപണ വിധേയർ എന്നാണ് പറയേണ്ടത്. ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ കുറ്റവാളിയെന്ന് വിളിക്കാന്‍ സാധിക്കുകയുള്ളു. കുറ്റവാളിയെന്ന കണ്ടെത്തിയ കേസുകളില്‍ പോലും പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞ സന്ദർഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വാദിക്കാണെങ്കിലും പ്രതിക്കാണെങ്കിലും ഇത്തരം കേസുകളിലെ വിസ്താരം എത്രയും പെട്ടെന്ന് തീർക്കുക. സ്പെഷ്യല്‍ കോടതികള്‍ വെക്കുന്നത് തന്നെ മറ്റ് കേസുകള്‍ മാറ്റിവെച്ച് ഈ കേസ് തീർക്കുകയെന്ന ലക്ഷ്യം വെച്ചാണെന്നും അഡ്വ.മിനി അഭിപ്രായപ്പെടുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വർഷം പൂർത്തിയാവുന്ന സാഹചര്യത്തില്‍ റിപ്പോർട്ടർ ടിവിയിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഇപ്പോള്‍ തന്നെ സംഭവം നടന്ന് കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു. തുടരന്വേഷണം, അതിന്റെ വിചാരണ തുടങ്ങിയ കാര്യവുമായി ബന്ധപ്പെട്ട് ഇനിയും കേസിന്റെ കാലാവധി നീണ്ടുപോവാന്‍ തന്നെയാണ് സാധ്യത കാണുന്നത്. അഭയ കേസില്‍ എത്ര വർഷം കഴിഞ്ഞതിന് ശേഷമാണ് യഥാർത്ഥ പ്രതിയെ കുറിച്ച് സൂചന നല്‍കുന്ന സാക്ഷിയുണ്ടാവുന്നത്. ആ കേസില്‍ പുനരന്വേഷണം നടത്തി പുതിയ സാക്ഷിയെ ഉള്‍പ്പെടുത്തുകയും ചെയ്തില്ലായിരുന്നെങ്കില്‍ അഭയ കേസിലെ യഥാർത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലായിരുന്നുവെന്നും അഡ്വ. മിനി ചൂണ്ടിക്കാണിക്കുന്നു.
ഇത് താന്‍ സൂപ്പർ ഗ്ലാമർ ലുക്ക്; വൈറലായി മംമ്താ മോഹന്‍ദാസിന്റെ പുതിയ ചിത്രങ്ങള്‍

ഒന്നോ രണ്ടോ വർഷമല്ല ഇരുപതിലേറെ വർഷമാണ് അഭയ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് പോയത്. നാളെ സഖാവ് വർഗീസിന്റെ രക്തസാക്ഷി ദിനമാണ്. അദ്ദേഹം കൊലചെയ്യപ്പെട്ട് എത്രയോ വർഷം കഴിഞ്ഞാണ് ഒരു സാക്ഷി വന്ന് ആ കാര്യങ്ങള്‍ പറയുന്നത്. അങ്ങനെയാണ് ആ കേസില്‍ പുനരന്വേഷണം നടത്തുകയും പ്രതിയെ ശിക്ഷിക്കുകയും ചെയ്തതെന്നും അവർ വ്യക്തമാക്കുന്നു.

അന്വേഷണത്തിന്റെ ഒരു പരാജയമാണ് വീണ്ടുമൊരു അന്വേഷണത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാക്കിയത്. ആവശ്യമായി സാക്ഷികളെയൊക്കെ കൃത്യമാക്കിക്കൊടുക്കുന്നതില്‍ അവർക്ക് വീഴ്ച പറ്റിയിട്ടുണ്ടല്ലോ. ഇപ്പോഴാണ് വീണ്ടുമൊരു സാക്ഷി വരുന്നതും അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയും ചെയ്യുന്നു. ഇരക്ക് നീതി കിട്ടുന്ന തരത്തില്‍ ആ അന്വേഷണം കൂടി പൂർത്തീകരിക്കണം. അല്ലാതെ പ്രതിയുടെ വിഷയം മാത്രം നോക്കിയാല്‍ പോരല്ലോ.

ഇരക്ക് നീതി കിട്ടണമെങ്കില്‍ അവരെ ആക്രമിച്ച ആളുകള്‍, അതില്‍ ഗൂഡാലോചന നടത്തിയവരെയൊക്കെ ശിക്ഷിക്കണം. ഇന്ന ആളുകളാണെന്നൊക്കെ അറിയാമെങ്കിലും അതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കേണ്ടത്. ആദ്യഘട്ടത്തില്‍ അതിന് സാധിച്ചിട്ടുണ്ടാവില്ല. അപ്പോഴാണ് പുതിയ ഒരു സാക്ഷി വരുന്നത് . ആ സാക്ഷിയുമായി ബന്ധപ്പെട്ട തെളിവുകള്‍ പൂർണ്ണമായി ഉപയോഗപ്പെടുത്തി കൃത്യമായ രീതിയില്‍ കുറ്റവാളികളെ നിമയത്തിന് മുന്നില്‍ എത്തിക്കു എന്നുള്ളത് തന്നെയാണ് അതില്‍ പ്രധാനപ്പെട്ട കാര്യമെന്നും അഡ്വ മിനി കൂട്ടിച്ചേർക്കുന്നു.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്പെഷ്യല്‍ കോടതി വേണമെന്ന ഒരു നിർദേശമുണ്ട്. എന്നാല്‍ സ്പെഷ്യല്‍ കോടതി എന്ന് പറയുമ്പോഴും പേരിന് മാത്രമേ സ്പെഷ്യല്‍ കോടതി ആവുന്നുള്ളു. ആ കോടതി തന്നെ മറ്റ് കേസുകള്‍ക്കൊപ്പം തന്നെയാണ് ഈ കേസുകളും പരിഗണിക്കുന്നത്. അതല്ലാതെ ഇത്തരം കേസുകള്‍ക്ക് മാത്രമായി സമയം കണ്ടെത്തുന്ന കോടതികള്‍ ഉണ്ടാവുക, അവിടെ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി വിചാരണ പൂർത്തിയാക്കണമെന്നും അഡ്വ. മിനി ആവശ്യപ്പെടുന്നു.
ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക












Click it and Unblock the Notifications