'വലിഞ്ഞുകയറി വന്നവരല്ല, മന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല'; എൽഡിഎഫിനെതിരെ ആർജെഡി
തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനവുമായി ആർ ജെ ഡി. എൽ ഡി എഫിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും രാജ്യസഭ സീറ്റിന്റെ കാര്യത്തിൽ പോലും തങ്ങളോട് മാന്യത കാണിച്ചില്ലെന്നും ആർ ജെ ഡി നേതാവ് ശ്രേയാംസ് കുമാർ പറഞ്ഞു. അവഗണനയിൽ പ്രവർത്തകർ നിരാശയിലാണ്. എന്നാൽ മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
' 2019 ൽ ഞങ്ങളുടെ സീറ്റ് സി പി ഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു, എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സി പി ഐ തയ്യാറാകണമായിരുന്നു .ഞങ്ങൾ വലിഞ്ഞ് കയറി വന്നതല്ല, ക്ഷണിച്ചിട്ടാണ് വന്നത്. ഞങ്ങളെക്കാൾ ചെറിയ പാർട്ടികൾക്ക് പലതും നൽകിയിട്ട് ഞങ്ങൾക്ക് ഒന്നും നൽകാത്തതിൽ പാർട്ടിയിൽ മൊത്തത്തിൽ പ്രതിഷേധമുണ്ട്. അത് മുഖവിലക്കെടുക്കണം,അതിൽ പരിഹാരം കാണണം. ഇതൊരു മുന്നറിയിപ്പല്ല, ഞങ്ങളുടെ ന്യായമായ ആവശ്യമാണ് ഇത്. ഞാൻ എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ട് നിന്നിട്ടില്ല. മുൻ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കാര്യങ്ങളെ തുടർന്നാണ്.

ഞങ്ങൾ ഒരിക്കലും ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടില്ല. എന്തുകൊണ്ടാണ് എന്നിട്ടും ഞങ്ങൾക്ക് പരിഗണന ലഭിക്കാത്തത്. ഞങ്ങളുടെ പാർട്ടി ഒറ്റകെട്ടായി മുന്നണിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫിൽ പരിഗണന കിട്ടിയില്ലെന്നല്ല, എൽഡിഎഫിലും ഞങ്ങൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്നാണ് ഞങ്ങളുടെ പരാതി.
പ്രവർത്തകർ കടുത്ത നിരാശയിലാണ്. എന്തിനാണ് ഇടതുമുന്നണിയിൽ തുടരുന്നത് ഒറ്റയ്ക്ക് നിന്നാൽ പോരെ എന്നാണ് ചോദിക്കുന്നത്. ഒരു രാഷ്രീയമാറ്റം ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എൽഡിഎഫിൽ തന്നെ തുടരും. എൻഡിഎ മുന്നണിയുടെ ഭാഗമായ പാർട്ടി മന്ത്രിസ്ഥാനത്ത് ഇരിക്കുന്നതിൽ ആർക്കും പ്രശ്നമില്ല. ജെഡിഎസുമായുള്ള ലയനത്തിന് മുൻകൈ എടുത്തിരുന്നു. അത് നടക്കാതിരുന്നത് ഭാഗ്യം. അവിടേയും ഇവിടേയും ആയി നിൽക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.
ഇന്നത്തെ സാഹചര്യത്തിൽ ജെഡിഎസ് ആർജെഡിയിൽ ലയിക്കണമെന്ന് എന്തുകൊണ്ടാണ് പറയാത്തത്. അതിലെ ഇരട്ടത്താപ്പ് മനസിലാകുന്നില്ല. ഒരു ജില്ലയിലോ മണ്ഡലങ്ങളിലോ പഞ്ചായത്തിൽ പോലും ഞങ്ങൾക്ക് കൺവീനർ സ്ഥാനമില്ല. ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ഞങ്ങൾക്ക് പ്രാതിനിധ്യമില്ല. പാർട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മുന്നണിക്ക് കത്ത് നൽകുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ കാര്യമായ പരിഗണന ഉണ്ടായില്ല. ഇനി രണ്ട് വർഷമുണ്ട്. ഞങ്ങൾക്ക് മന്ത്രിസ്ഥാനം നിർബന്ധമായും നൽകണം', ശ്രേയാംസ് കുമാർ പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications