കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപിയെ പ്രഖ്യാപിക്കാതെ പോലീസ്; ദിലീപ് സഹകരിച്ചില്ലെങ്കില്‍ കോടതിയെ അറിയിക്കുമെന്ന് ശ്രീജിത്ത്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നും അവ്യക്തമായി തുടരുന്ന കാര്യങ്ങളാണ് വിഐപിയും മാഡവും. രണ്ടു കാര്യത്തിലും ഇതുവരെ വ്യക്തതയില്ലാതെയാണ് പോലീസ് അന്വേഷണം. വിഐപി ആരെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ സുഹൃത്ത് ശരത്ത് ആണ് വിഐപി എന്ന മട്ടില്‍ ചില പ്രചാരണങ്ങളുണ്ടായിരുന്നു. കോട്ടയത്തെ പ്രവാസി വ്യവസായി വിഐപിയാണ് എന്ന രീതിയിലും പ്രചാരണങ്ങളുണ്ടായി. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരണം നല്‍കിയിരുന്നില്ല.

വിഐപിയെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് എഡിജിപി പറയുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയവരെയും അല്ലാത്തവരെയും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യും. സാക്ഷികള്‍ കൂറുമാറിയത് പരിശോധിക്കും. ആവശ്യത്തിന് തെളിവുകള്‍ കൈവശമുണ്ട്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി വരികയാണ്. കോടതി നിര്‍ദേശ പ്രകാരമാണ് മുന്നോട്ട് പോകുന്നത്. പ്രതികള്‍ ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ലെങ്കില്‍ കോടതിയെ അറിയിക്കുമെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

11

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിഐപി വീണ്ടും ചര്‍ച്ചയായത്. ഒരു വിഐപിയാണ് നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപിന്റെ വീട്ടിലെത്തിച്ചതെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. വിദേശ യാത്ര നടത്തുന്ന കാര്യം പറഞ്ഞിരുന്നു. ട്രാവല്‍ ഏജന്‍സിയുള്ള വ്യക്തിയാണെന്ന് തോന്നുന്നു. ഖദര്‍ ധാരിയാണ്. സിനിമാ മേഖലയിലുള്ള വ്യക്തിയല്ല. ഒരു തവണ മാത്രമാണ് കണ്ടത്. ഇനിയും കണ്ടാല്‍ തിരിച്ചറിയുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

ദിലീപിനെതിരായ നീക്കങ്ങള്‍ക്ക് സൂപ്പര്‍ താരത്തിന്റെ പിന്തുണ; ആരാണ് ആ താരം? മെസേജ് അയച്ചുദിലീപിനെതിരായ നീക്കങ്ങള്‍ക്ക് സൂപ്പര്‍ താരത്തിന്റെ പിന്തുണ; ആരാണ് ആ താരം? മെസേജ് അയച്ചു

ദിലീപുമായി ഗള്‍ഫില്‍ ബിസിനസ് ബന്ധമുള്ള കോട്ടയം സ്വദേശിയിലേക്കാണ് പിന്നീട് സംശയമുയര്‍ന്നത്. എന്നാല്‍ താന്‍ വിഐപി അല്ലെന്നും പോലീസുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ ദേ പുട്ടില്‍ പങ്കാളിത്തമുള്ള വ്യക്തിയായിരുന്നു കോട്ടയത്തെ പ്രവാസി. ദിലീപിന്റെ വീട്ടില്‍ ഒരു തവണ മാത്രമാണ് പോയതെന്നും മാന്യമായിട്ടാണ് ദിലീപ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീടാണ് ദിലീപിന്റെ സുഹൃത്ത് ശരത്തിലേക്ക് അന്വേഷണം നീണ്ടത്. എന്നാല്‍ ആരാണ് വിഐപി എന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്. രാത്രി 8 മണി വരെ ചോദ്യം ചെയ്യും.

പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച വേളയില്‍ ഹൈക്കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യുക. ഇതിന്റെ വീഡിയോ ചിത്രീകരിക്കുന്നുണ്ട്. വ്യാഴാഴ്ച ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്ന് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിക്കും. ദിലീപിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്ന് തീരുമാനം എടുക്കും. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
actress attack case,dileep,crime branch,questioned

English summary
Not Officially Declared VIP In Dileep Case; ADGP S Sreejith to Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X