കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമൂഹ്യ വിരുദ്ധ പ്രഭാഷണം; കാലടി ശങ്കരാ കോളേജ് അധ്യാപകനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കാലടി ശങ്കരാ കോളേജ് അധ്യാപകനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശം. കാലടി ശങ്കരാ കോളേജിലെ അധ്യാപകന്‍ ആയ രജിത് കുമാര്‍ അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ആരോപണം.

അമ്മമാര്‍ പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചാല്‍ കുട്ടികള്‍ ട്രാന്‍സ്ജെന്‍ഡറാകും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളുണ്ടാകുന്നത് നിഷേധികളായ അച്ഛനമ്മമാര്‍ക്കാണ് തുടങ്ങി ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന, ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെ സങ്കടത്തിലാഴ്ത്തുന്ന പ്രസ്താവനയാണ് കാസര്‍ഗോഡ് ഒരു പൊതു പരിപാടിയില്‍ അദ്ദേഹം ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ഇതിനെതിരെയാണ് നടപടി.

പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശം

പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശം


മുന്‍പ് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ വച്ച് ഒരു പൊതുപരിപാടിക്കിടയില്‍ പെണ്‍കുട്ടികളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. തികച്ചും സ്ത്രീവിരുദ്ധമായ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഒരു വിദ്യാര്‍ത്ഥിനി സദസില്‍ നിന്ന് ഇറങ്ങിപ്പോവുകയുണ്ടായെന്നും മന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചാനൽ ചർച്ചയിലും ആവർത്തിച്ചു

ചാനൽ ചർച്ചയിലും ആവർത്തിച്ചു

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചിലും ഇതേ അഭിപ്രായവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളും ട്രാന്‍സ്ജെന്‍ഡര്‍മാരും അതീവ വേദനയോടുകൂടിയാണ് ഇതിനെതിരെ പ്രതികരിച്ചത്. ചർച്ചയിൽ ഇദ്ദേഹത്തെ മാനസിക നില തെറ്റിയ വ്യക്തിയെന്ന് ചർച്ചയിൽ പങ്കെടുക്കുന്നവർ വിശേഷിപ്പിക്കുന്ന അവസ്ഥപോലും ഉണ്ടായിരുന്നു.

പരാമർശം പിൻവലിക്കാൻ തയ്യാറായില്ല

പരാമർശം പിൻവലിക്കാൻ തയ്യാറായില്ല

ഇത്തരം പരാമര്‍ശങ്ങള്‍ അശാസ്ത്രീയമാണെന്നും സാമൂഹ്യവിരുദ്ധമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മിക്കാവും എല്ലാവരും തന്നെ ചൂണ്ടിക്കാണിച്ചിട്ടും പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സർക്കാർ പരിപാടികളിൽ പങ്കെടുപ്പിക്കരുത്

സർക്കാർ പരിപാടികളിൽ പങ്കെടുപ്പിക്കരുത്

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ പഠന പരിപാടികളില്‍ ഇത്തരം ആളുകളെ പങ്കെടുപ്പിക്കരുത്. ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പുകളുടെ പരിപാടികളില്‍ ഇദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതല്ലെന്നും കെ.കെ.ശൈലജ ടീച്ചര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിനു മുമ്പും ഇദ്ദേഹത്തെ കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.

English summary
Not participate Rajith Kumar in awareness programme says Minister KK Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X