നോട്ട് നിരോധനം കൊണ്ട് ഒട്ടേറെ മെച്ചമുണ്ടായി; എണ്ണിപ്പറഞ്ഞ് ശശി തരൂര്‍ എംപി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ട് പ്രതിപക്ഷം കരിദിനമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വര്‍ഷം മുമ്പുള്ള പ്രഖ്യാപനത്തിനെതിരായ പ്രതിഷേധം ഇപ്പോഴും നിലച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നോട്ട് നിരോധനം കൊണ്ടുണ്ടായ മെച്ചം അക്കമിട്ടു നിരത്തി പരിഹസിക്കുകയാണ് ശശി തരൂര്‍ എംപി.

23

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 135 പേര്‍ നോട്ട് നിരോധനം മൂലമുണ്ടായ പ്രയാസത്തില്‍ മരിച്ചുവെന്നതാണ് പ്രധാന നേട്ടമെന്ന് ശശി തരൂര്‍ പറഞ്ഞു. കല്യാണങ്ങള്‍ മാറ്റിവെയ്‌ക്കേണ്ടി വന്നു, പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, മരണാനന്തര ചടങ്ങുകള്‍ പോലും നടത്താന്‍ ബുദ്ധിമുട്ടി- ഇതൊക്കെയാണ് നോട്ട് നിരോധനത്തിന്റെ മെച്ചമെന്ന് ശശി തരൂര്‍ അക്കമിട്ടു നിരത്തി. ചിലര്‍ അത് ആഘോഷിക്കുകയാണെന്നും അദ്ദേഹം ബിജെപിയെ പരിഹസിച്ചു.

സൗദിയിലെ അറസ്റ്റിന് പിന്നിലെ യാഥാര്‍ഥ്യം? രാജകുടുംബത്തിന്റെ വരുമാനം ഇങ്ങനെ; കോടികളുടെ കാണാപുറം

കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കുകയാണ് നോട്ട് നിരോധനത്തിലൂടെ ബിജെപി ഭരണകൂടം ചെയ്തതെന്ന് ശശി തരൂര്‍ പറഞ്ഞു. വരിനില്‍ക്കുന്നതിനിടയിലും ചികില്‍സ കൃത്യമായി ലഭിക്കാതെയുമാണ് 135 പേര്‍ മരിച്ചത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. എവിടെ കള്ളപ്പണമെന്നും അദ്ദേഹം ചോദിച്ചു.

വാട്‌സ്ആപ്പ് വഴി പുരുഷനെ തേടുന്ന വീട്ടമ്മ; കുളിച്ചൊരുങ്ങി 17 കാരികള്‍!! കൂട്ടുനിന്ന് മാതാവ്

ജുലൈയില്‍ ജിഎസ്ടി നടപ്പാക്കി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടപ്പാക്കാനിരുന്ന ജിഎസ്ടി 18 ശതമാനത്തില്‍ താഴെ നിരക്ക് വരുന്നതായിരുന്നു. ഇപ്പോള്‍ നടപ്പാക്കിയതാകട്ടെ ആറ് തരം ജിഎസ്ടിയാണ്. കൂടാതെ അനിശ്ചിതത്വം ഇപ്പോഴും ബാക്കിയുമാണ്. ചെറുകിട കച്ചവട മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് ബിജെപി സര്‍ക്കാന്‍ നടപ്പാക്കിയ ജിഎസ്ടി. രാജ്യം സാമ്പത്തിക മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

English summary
Note ban Anniversary: Shashi Tharoor MP attacked BJP and Modi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്