കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദി പറഞ്ഞ മോദി ഇത് വല്ലതും കാണുന്നുണ്ടോ? ബാങ്കുകളിലെ അരക്ഷിതാവസ്ഥ തുടരുന്നു, സംഘര്‍ഷവും

  • By Akshay
Google Oneindia Malayalam News

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ അഅസാധുവാക്കിയ നോട്ടുകള്‍ മാറുന്നതില്‍ അരക്ഷിതാവസ്ഥ തുടരുന്നു. ക്യൂ നിന്ന് വലഞ്ഞതിനെ തുടര്‍ന്ന് പണം മാറാനെത്തിയ ജനകൂട്ടം കരുനാഗപ്പള്ളി ബാങ്കില്‍ ആക്രമണം നടത്തി. രാവിലെ ബാങ്ക് തുറന്നപ്പോള്‍ മുതല്‍ ഇവിടെ നീണ്ട ക്യൂവായിരുന്നു. ബാങ്ക് അധികൃതരും പണം മാറാനെത്തിയ ജനങ്ങളും തമ്മില്‍ പലപ്പോഴും വാക്കേറ്റവുമുണ്ടായി. ക്യൂവില്‍ നിന്ന ആളുകള്‍ തമ്മിലും ഉന്തും തള്ളും ഉണ്ടായി.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബാങ്കിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്തെ കൊണ്ടോട്ടിയില്‍ അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയതില്‍ കളളനോട്ടുകളും പിടിച്ചെടുത്തു. കൊണ്ടോട്ടി എസ്ബിടി ശാഖയിലാണ് സംഭവം. നോട്ടുകള്‍ മാറി അക്കൗണ്ടില്‍ നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്നുമാണ് 35000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.

 അറസ്റ്റില്‍

അറസ്റ്റില്‍

കരുനാഗപ്പള്ളി ബാങ്കില്‍ ഉണ്ടായ സംഘര്‍ത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വവ്വക്കാവ് സ്വദേശി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.

നാട്ടുമാറാനെത്തിയവര്‍

നാട്ടുമാറാനെത്തിയവര്‍

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നോട്ടുകള്‍ മാറാനെത്തിയവര്‍ തമ്മിലും ബാങ്ക് അധികൃതരുമായും വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു.

 നവജാത ശിശു മരിച്ചു

നവജാത ശിശു മരിച്ചു

കഴിഞ്ഞ ദിവസം പണം മാറാനെത്തിയ രണ്ട് പേര്‍ മരിച്ചിരുന്നു. 500, 1000 രൂപ അശുപത്രി അധികൃതര്‍ സ്വീകരിക്കാതിരുന്നതിനാല്‍ നവജാത ശിശു മരിക്കുകയും ചെയ്തു.

 35000 രൂപ

35000 രൂപ

മലപ്പുറത്തെ കൊണ്ടോട്ടിയില്‍ അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയതില്‍ കളളനോട്ടുകളും പിടിച്ചെടുത്തു. കൊണ്ടോട്ടി എസ്ബിടി ശാഖയിലാണ് സംഭവം. നോട്ടുകള്‍ മാറി അക്കൗണ്ടില്‍ നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്നുമാണ് 35000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.

English summary
Note exchange in Kerala and faces lot of issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X