Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ മങ്ങും!!നോട്ട് ക്ഷാമം രൂക്ഷം!!എടിഎമ്മുകള്‍ കാലി!!

40 ശതമാനം എടിഎമ്മുകളിലും പണം ഇല്ല. പണം ഉള്ള എടിഎമ്മുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പുതുതലമുറ ബാങ്കുകളില്‍ ചിലത് സ്വന്തം അക്കൗണ്ട് ഉടമകള്‍ക്കു മാത്രമായി എടിഎം ഇടപാട് പരിമിതപ്പെടുത്തി

തിരുവനന്തപുരം: നോട്ട് നിരോധനം വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നോട്ട് ക്ഷാമം അവസാനിക്കുന്നില്ല. വിഷു, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഉത്സവ സീസണ്‍ അടുത്തിരിക്കെ ആവശ്യത്തിന് പണം ഇല്ലാതെ വലയുകയാണ് ജനം. ഡിജിറ്റലര്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കറന്‍സി ക്വാട്ട കുറച്ചതോടെയാണ് സംസ്ഥാനത്ത് നോട്ട് ക്ഷാമം വീണ്ടും രൂക്ഷമായത്.

40 ശതമാനം എടിഎമ്മുകളിലും പണം ഇല്ല. പണം ഉള്ള എടിഎമ്മുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പുതുതലമുറ ബാങ്കുകളില്‍ ചിലത് സ്വന്തം അക്കൗണ്ട് ഉടമകള്‍ക്കു മാത്രമായി എടിഎം ഇടപാട് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ട്രഷറികളിലും കടുത്ത നോട്ട് ക്ഷാമം ഉണ്ട്. ആവശ്യപ്പെടുന്ന പണം റിസര്‍വ് ബാങ്ക് ട്രഷറികള്‍ക്ക് നല്‍കുന്നില്ലെന്നാണ് ആരോപണം.

 സര്‍വീസ് ചാര്‍ജും വിനയായി

സര്‍വീസ് ചാര്‍ജും വിനയായി

നോട്ട് നിരോധനത്തിനു പിന്നാലെ പുതിയ നോട്ടുകള്‍ വന്നതോടെ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞു. നിരീക്ഷിക്കപ്പെടുമെന്ന ഭയം ബാങ്കില്‍ പണമിടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. പിന്‍വലിക്കുന്ന കാശിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതും നിക്ഷേപങ്ങള്‍ കുറയാന്‍ കാരണമായിരിക്കുകയാണ്.

 വന്‍ ക്യൂ

വന്‍ ക്യൂ

സംസ്ഥാനത്തെ 40 ശതമാനം എടിഎമ്മുകളും കാലിയാണ്. പണമുള്ള എടിഎമ്മുകളില്‍ കാശ് പിന്‍വലിക്കുന്നതിന് വന്‍ തിരക്കും അനുഭവപ്പെടുന്നുണ്ട്. സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതോടെ ഒറ്റയടിക്ക് പണം പിന്‍വലിക്കുന്നതും എടിഎമ്മുകള്‍ കാലിയാകാന്‍ കാരണമായി.

 26 ശതമാനം കുറവ്

26 ശതമാനം കുറവ്

രാജ്യവ്യാപകമായി നോട്ട് ക്ഷാമം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ 26 ശതമാനം കുറവ് നോട്ടുകളെ ഇപ്പോഴുള്ളൂ. മാര്‍ച്ച് 31 നുള്ള കണക്കനുസരിച്ച് രാജ്യത്ത് 13.35 ലക്ഷം കോടിയുടെ നോട്ടുകള്‍ മാത്രമാണ് വിനിമയത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 17.97 ലക്ഷം കോടിയായിരുന്നു.

 ബാര്‍ പൂട്ടിയതും ബാധിച്ചു

ബാര്‍ പൂട്ടിയതും ബാധിച്ചു

നോട്ട് നിരോധന സമയത്തുണ്ടായിരുന്ന നിയന്ത്രങ്ങള്‍ നീക്കിയതോടെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാട് കുറഞ്ഞു. പിഒസ് യന്ത്രങ്ങളിലൂടെയുള്ള കാര്‍ഡ് ഇടപാട് ഫെബ്രുവരിയില്‍ 64,200 കോടി രൂപയായി താഴ്‌ന്നെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍. 2016ല്‍ 89, 180 കോടിയായിരുന്നു ഇത്. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിയത് പണലഭ്യത കുറച്ചിട്ടുണ്ട്.

 ബാങ്ക്‌ലയനം

ബാങ്ക്‌ലയനം

ഇത്തവണ വിഷുവിന് പുത്തന്‍ നോട്ടുകള്‍ ബാങികുകളിലൂടെ ലഭിക്കില്ലെന്നും സൂചനകളുണ്ട്. വിഷുകഴിയുന്നതു വരെ കറന്‍സി ചെസ്റ്റുകളില്‍ നിന്ന് പണം പ്രതീക്ഷിക്കേണ്ടെന്നാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഉപബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ എസ്ബിടി എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കുന്ന സംവിധാനവും ഇല്ലാതായിരിക്കുകയാണ്.

 അവതാളത്തില്‍

അവതാളത്തില്‍

ട്രഷറികളിലും നോട്ട് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. 122 കോടി ആവശ്യപ്പെട്ടപ്പോള്‍ 52 കോടിയുടെ നോട്ടാണ് ചൊവ്വാഴ്ച ഉച്ചവരെ ബാങ്കുകള്‍ ട്രഷറികള്‍ക്ക് നല്‍കിയത്. 42 ട്രഷറികള്‍ക്ക് ഉച്ചവരെ പണമൊന്നും ലഭിച്ചിരുന്നില്ല. കറന്‍സി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.

 മുഴുവന്‍ പണം ഇല്ല

മുഴുവന്‍ പണം ഇല്ല

ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ധനവകുപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ കറന്‍സി ക്ഷാമം മൂലം പെന്‍ഷന്‍കാര്‍ക്ക് അക്കൗണ്ടിലുള്ള പണം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സഹകരണ ബാങ്കുകളില്‍ എത്തുന്ന പെന്‍ഷനും എടുക്കാന്‍ കഴിയുന്നില്ല. സര്‍വീസ് തപെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ബന്ധപ്പെട്ട പോന്‍ഷന്‍ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കുടിശികയുടെ ഒരു ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+