കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്ക് അറസ്റ്റ് പേടിയോ?നൗഷാദിനെതിരെയുള്ള വര്‍ഗ്ഗീയ പ്രസ്താവന മാറ്റി,ഇപ്പോള്‍ മാതൃകയാക്കി

  • By Siniya
Google Oneindia Malayalam News

കോട്ടയം: ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍
സ്വന്തം ജീവന്‍ നഷ്ടപ്പെട്ട നൗഷാദ് യുവതലമുറയ്ക്ക് മാതൃകയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ആലുവയില്‍ വച്ച് വെള്ളാപ്പള്ളി നൗഷാദിനെതിരെ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയിരുന്നു. ഇതിന് വെള്ളാപ്പള്ളിക്കെതിരെ വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ സംസ്ഥാനത്തെ നിരവധിപേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റിയത്.

നൗഷാദ് യുവതലമുറയ്ക്ക് മാതൃക

നൗഷാദ് യുവതലമുറയ്ക്ക് മാതൃക

മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട സ്വന്തം ജീവന്‍ ബലി കൊടുക്കേണ്ടി വന്ന ഓട്ടോഡ്രൈവര്‍ നൗഷാദ് യുവതലമുറയ്ക്ക് മാതൃകയാണെന്ന് വെള്ളാപ്പള്ളി നടേശന്റെ ഫേസ്ബുക്ക പോസ്റ്റ്.

നൗഷാദിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു

നൗഷാദിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു

രണ്ടുജീവന്‍ രക്ഷിക്കാന്ർ ശ്രമിക്കുന്നതിനിടെ ഇഹലോകവാസം വെടിഞ്ഞ നൗഷാദിന് ആത്മാശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും വെള്ളാപ്പള്ളി ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

നൗഷാദിന്റെ കുടുംബത്തിനെ സഹായിച്ചതില്‍ സന്തോഷം

നൗഷാദിന്റെ കുടുംബത്തിനെ സഹായിച്ചതില്‍ സന്തോഷം

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയതിന് തനിക്കും തന്റെ പ്രസ്ഥാനത്തിനും സന്തോഷമേയുള്ളുവെന്നും വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ മറ്റു കുടുംബത്തിനോട് വിമുഖത കാണിച്ചു

സര്‍ക്കാര്‍ മറ്റു കുടുംബത്തിനോട് വിമുഖത കാണിച്ചു

നൗഷാദിന്റെ കുടുംബത്തിന് സഹായ വിതരണനത്തിന് തയാറായ സര്‍ക്കാര്‍ ഈയിടെ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബത്തോടും അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും വെള്ളാപ്പള്ളി.

വാക്കുകള്‍ വളച്ചൊടിച്ചു

വാക്കുകള്‍ വളച്ചൊടിച്ചു

തന്റെ വാക്കുകളെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തില്‍ മനപ്പൂര്‍വ്വം മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും വളച്ചൊടിക്കുകയാണ്. ഇതിലൂടെ വേദനിക്കുന്നത് ആ കുടുംബത്തെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി ആലുവയില്‍ പറഞ്ഞത്

വെള്ളാപ്പള്ളി ആലുവയില്‍ പറഞ്ഞത്

സമത്വമുന്നേറ്റ യാത്ര ആലുവയില്‍ എത്തിയപ്പോഴായിരുന്നു വെള്ളാപ്പള്ളിയിടെ നൌഷാദിനെതിരായി വിവാദ പ്രസ്താവന.

ആരായി മരിക്കണം?

ആരായി മരിക്കണം?

ആരായി മരിക്കണം, വല്ല അപകടവും വന്നു മരിക്കുകയാണെങ്കില്‍ മുസ്ലീമായി മരിക്കണം, എന്നാലേ ഗുണമുള്ളൂ, തമാശയല്ല എന്നാണ് വെള്ളാപ്പള്ളി ആലുവയില്‍ സ്വീകരണ ചടങ്ങിനിടെ പറഞ്ഞത്.

നൗഷാദിന് സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയതിനെതിരെ

നൗഷാദിന് സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയതിനെതിരെ

നൗഷാദ് മരിച്ചതിനെ തുടര്‍ന്ന് കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. മരിക്കുകയാണെങ്കില്‍ മുസ്ലിംമായി മരിക്കണം എന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു പറഞ്ഞു. ആനൂകൂല്യം നല്ർകിയതിനെതിരെയാണ് പ്രസ്താവന നടത്തിയത്.

മൂന്നു കുട്ടികല്‍ മരിച്ച സംഭവം സര്‍ക്കാര്‍ സഹായിച്ചില്ലെന്ന്

മൂന്നു കുട്ടികല്‍ മരിച്ച സംഭവം സര്‍ക്കാര്‍ സഹായിച്ചില്ലെന്ന്

സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ സ്റ്റേറ്റ് ഹാന്‍ഡ് ബോള്‍ മത്സരത്തിന് പോയി,മൂന്നു കുട്ടികള്‍ മരിച്ചു. സര്‍ക്കാര്‍ ഇവര്‍ക്കു വേണ്ടി സഹായം ചെയ്തില്ലെന്നും കഴിഞ്ഞ ദിവസം ആലുവയില്‍ പറഞ്ഞിരുന്നു.

 വെള്ളാപ്പള്ളിയുടെ ആവര്‍ത്തനം

വെള്ളാപ്പള്ളിയുടെ ആവര്‍ത്തനം

പിന്നീടുണ്ടായ വാര്‍ത്താ സമ്മേളനത്തിലും സമാനമായ ആവര്‍ത്തനമാണ് വെള്ളാപ്പള്ളി നടത്തിയത്.

വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട നൗഷാദ് യുവതലമുറയ്ക്ക് മാതൃകയാണെന്നാണ് വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
noushad is a model for youth vellappally nateshan's fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X