Get Updates
Get notified of breaking news, exclusive insights, and must-see stories!

'മര്‍ദ്ദിച്ചു, നാടുവിട്ടത് ഭാര്യയെ പേടിച്ച്, തിരികെ പോകാനും പേടിയാണ്': തുറന്നുപറഞ്ഞ് നൗഷാദ്

പത്തനംതിട്ട: കൊലപ്പെടുത്തിയെന്ന മൊഴിയെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ച നൗഷാദ് ജീവനോടെ തിരിച്ചെത്തിയതിന് പിന്നാലെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ഭാര്യയെ ഭയന്നിട്ടാണ് നാടുവിട്ടതെന്നും ഭാര്യ വിളിച്ചുകൊണ്ടുവന്ന ആളുകള്‍ തന്നെ മര്‍ദ്ദിച്ചിരുന്നെന്നും നൗഷാദ് പൊലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇനി തിരികെ പോകാന്‍ പേടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇനി ഭാര്യയുടെ അടുത്തേക്ക് തിരികെ പോകാന്‍ താല്‍പര്യമില്ല, തൊമ്മന്‍ കുത്തില്‍ പറമ്പില്‍ പണി എടുക്കുകയാണ്. ഇവിടെ വന്നതിന് ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഭാര്യ എന്തുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് മൊഴി കൊടുത്തതെന്ന് അറിയില്ല'- നൗഷാദ് പറഞ്ഞു. ഭാര്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉണ്ടാവും എന്ന മറുപടിയാണ് നൗഷാദ് നല്‍കിയത്.

nausdhad

2021ലായിരുന്നു നൗഷാദിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഭാര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളും ലഭിച്ചിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം നൗഷാദിന്റെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് പൊലീസിന് മൊഴി നല്‍കി. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൃതദേഹത്തിനായി പരിശോധന നടത്തിയിരുന്നു. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതോടെയാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശത്തിലേക്ക് പൊലീസിനെ നയിച്ചത്.

പിന്നീട് മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടി ഓട്ടോയില്‍ കൊണ്ടു പോയെന്ന് അഫ്‌സാന അവകാശപ്പെട്ടു. പിന്നാലെ പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പറയുന്നത്. അഫ്‌സാനയെ ജോലിക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. പിന്നീട് നൗഷാദിന്റെ മൃതേദഹം അടുത്തുള്ള സെമിത്തേരിയില്‍ കുഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെ അവിടെയും പൊലീസ് പരിശോധന നടത്തി.

അതേസമയം, നൗഷാദില്‍ നിന്നും അഫ്‌സാന ഗാര്‍ഹിക പീഡനം നേരിട്ടിട്ടുണ്ടെന്നാണ് വിവരം. മദ്യപിച്ച് കഴിഞ്ഞാല്‍ നൗഷാദ് സ്ഥിരമായി അഫ്‌സാനയെ മര്‍ദ്ദിക്കുമായിരുന്നെന്നും പലപ്പോഴും മര്‍ദ്ദനം സഹിക്കവയ്യാതെ അഫ്‌സാന തങ്ങളുടെ വീട്ടില്‍ എത്താറുണ്ടെന്ന് പ്രദേശവാസി ഷാനി പറഞ്ഞിരുന്നു. രണ്ട് കുട്ടികളുമായി എത്തുന്ന അഫ്‌സാനയെ ഏറെ നേരം കഴിഞ്ഞ് നൗഷാദ് വന്ന് വിളിച്ച് കൊണ്ടു പോകാറാണ് പതിവെന്നും ഇവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+