കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; തൊഴിലുറപ്പില്‍ നെടുംങ്കണ്ടം ഒന്നാമത്

  • By Desk
Google Oneindia Malayalam News

നെടുംകണ്ടം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത ലേബര്‍ ബഡ്ജറ്റിലൂടെയാണ് സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ ഈ നേട്ടം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത്.

ഏഴു പഞ്ചായത്തുകളിലായി 956701 തൊഴില്‍ ദിനങ്ങളിലൂടെ 32 കോടി 11 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സുവര്‍ണ്ണ നേട്ടം നെടുംങ്കണ്ടം ബ്ലോക്ക് കരസ്ഥമാക്കിയത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും അനേകം ജലസംരക്ഷണ പ്രവൃത്തികള്‍ ഏറ്റെടുക്കുതിനും, അംഗന്‍വാടി കെട്ടിടങ്ങള്‍, കിണറുകള്‍, കുളങ്ങള്‍, ചെക്ക്ഡാമുകള്‍, കമ്പോസ്റ്റ്പിറ്റുകള്‍, ഭവനനിര്‍മ്മാണം, ഭൂവികസന പ്രവൃത്തികള്‍ തുടങ്ങിയ നിര്‍മ്മാണം നടത്തുവാനും ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു.പഞ്ചായത്ത് തലത്തില്‍ കരുണാപുരം ഗ്രാമപഞ്ചായത്തിനാണ് പദ്ധതി നിര്‍വഹണത്തില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം.

Thozhilurapp

ഇതിനായി എട്ട് കോടി 17 ലക്ഷം രൂപയാണ്് പഞ്ചായത്ത് ചെലവഴിച്ചത്. പഞ്ചായത്തിലെ 1526 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങളും 93 കുടുംബങ്ങള്‍ 150 തൊഴില്‍ ദിനങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കി. 2016-2017 സാമ്പത്തികവര്‍ഷം സംസ്ഥാനത്തുതന്നെ 43.5കോടി തുക ചിലവഴിച്ച് മൂന്നാം സ്ഥാനത്തെത്താനും നെടുംകണ്ടം ബ്ലോക്കുപഞ്ചായത്തിന് സാധിച്ചിരുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് ഇതിനോടകം തന്നെ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു എന്നതും ശ്രദ്ധേയമാണ്.


English summary
NREGS in Nedumkandam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X