കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ വത്തിക്കാനിലേക്ക് കടത്താന്‍ നീക്കം; അറസ്റ്റ് ചെയ്യാന്‍ പോലീസ്

  • By Desk
Google Oneindia Malayalam News

കോട്ടയം: കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ യുവതിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നതിനിടയില്‍ തന്നെയായിരുന്നു കത്തോലിക്കാ സഭയിലെ ബിഷപ്പിന് നേരേയും ലൈംഗിക ആരോപണം ഉയരുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത് സഭയുടെ കീഴിലുള്ള ഒരു കന്യാസ്ത്രീ തന്നെയായിരുന്നു.

പരാതിയില്‍ കന്യാസ്ത്രീ ഉറച്ച് നില്‍ക്കുകയും പീഡനത്തിന് ശക്തമായ തെളിവുകള്‍ ലഭിക്കുകയും ചെയ്തതോടെ ബിഷപ്പിന് ഏത് നിമിഷവും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. അതിനിടെ ബിഷപ്പ് വത്തിക്കാലനിലേക്ക് കടക്കാനുള്ള നീക്കമുണ്ടെന്നാണ് പുതി റിപ്പോര്‍ട്ട്.

രാജ്യം വിടാനുള്ള നീക്കം

രാജ്യം വിടാനുള്ള നീക്കം

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. അതിനിടെ അറസ്റ്റ് ഒഴിവാക്കാനായി ബിഷപ്പ് രാജ്യം വിടാനുള്ള നീക്കം നടത്തുന്നാതയി റിപ്പോര്‍ട്ട് ഉണ്ട്. എന്ത് വിലകൊടുത്തും ബിഷപ്പ് രാജ്യം വിടാനുള്ള നീക്കം തടയാനുള്ള ശ്രമത്തിലാണ് പോലീസ്.

വത്തിക്കാനിലേക്ക്

വത്തിക്കാനിലേക്ക്

വത്തിക്കാനിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് ബിഷപ്പ് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസ് നീക്കം തുടങ്ങി. ഇതിന് തടയിടണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വ്യോമായ മന്ത്രാലയത്തിന് കത്തയച്ചു.

പഞ്ചാബ്

പഞ്ചാബ്

ബിഷപ്പ് വിമാനത്താവളത്തില്‍ എത്തിയാല്‍ യാത്ര തടയണമെന്ന ആവശ്യമാണ് വ്യോമാനയ മന്ത്രാലയത്തിന് അയച്ച കത്തില്‍ പോലീസ് ആവശ്യപ്പെട്ടത്. പഞ്ചാബ് പോലീസുമായി സഹകരിച്ചാണ് അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നത്. സംഘം ഇന്ന് അന്വേഷണ പുരോഗതി എസ്പിയെ അറിയിക്കും. ബിഷപ്പിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.

അറസ്റ്റ്

അറസ്റ്റ്

മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതും ബിഷപ്പിന്റെ അറസ്റ്റ് വൈകാന്‍ താമസിച്ചിട്ടുണ്ട്. അന്തിമ അനുമതി ലഭിച്ചാല്‍ പോലീസ് ഇന്ന് തന്നെ ജലന്ധറിലേക്ക് പോകും. പഞ്ചാബില്‍ ഉന്നത ബന്ധങ്ങളുള്ള ബിഷപ്പിന്റെ അറസ്റ്റിന് പ്രാദേശിക പോലീസിന്റെ സഹായം കേരള പോലീസ് തേടും. കേസില്‍ നിര്‍ണ്ണായക തെളിവാകുമെന്ന് കരുതുന്ന കന്യാസ്ത്രി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പരിശോധ നടത്തും

പരിശോധ നടത്തും

ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂര്‍,പരിയാരം മഠത്തിലും പോലീസ് പരിശോധ നടത്തും. പീഡനം നടന്നു എന്ന് കന്യാസ്ത്രീ പറയുന്ന ദിവസങ്ങളില്‍ മഠത്തില്‍ ബിഷപ്പ് താമസിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താനാണ് പോലീസ് മഠത്തില്‍ പരിശോധന നടത്തുന്നത്. കുറുവിലങ്ങാടിനും സമീപത്തെ മഠം മാത്രമാണോ ബിഷപ് സന്ദര്‍ശിച്ചതെന്നും പരിയാരം, പറവൂര്‍ മഠങ്ങളില്‍ പോയിട്ടുണ്ടോയെന്നും അറിയുകായാണ് പോലീസിന്റെ ലക്ഷ്യം.

ഇടവകവികാരി

ഇടവകവികാരി

കന്യാസ്ത്രീക്ക് പുറമെ പരാതിക്കാരിയുടെ ഇടവകവികാരി പോലീസിനും നല്‍കിയ മൊഴിയും ബിഷപ്പിന് എതിരാകുമെന്നാണ് സൂചന. ബിഷപ്പില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം കന്യാസ്ത്രി ഇടവക വികാരിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പിനായി ഇടവക വികാരി ബിഷപ്പിന്റെ സന്തതസഹചാരിയായ വൈദികനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

അന്വേഷണത്തില്‍ പുരോഗതിയില്ല

അന്വേഷണത്തില്‍ പുരോഗതിയില്ല

എന്നാല്‍ ബിഷപ്പ് വളരെ ശക്തനാണ്, പരാതി പിന്‍വലിക്കുന്നാണ് കന്യാസ്ത്രീക്ക് നല്ലതെന്നും ആയിരുന്നു വൈദികന്‍ നല്‍കിയ മറുപടി. ഈ സംഭവം ഇടവക വികാരി പോലീസിനെ അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രി പോലീസില്‍ പരാതി നല്‍കിയിട്ട് രണ്ടാഴ്ച്ചയായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന ആരോപണം ശക്തമാണ്.

ലേഖനം

ലേഖനം

അതിനിടെ ബിഷപ്പിനെ വെള്ളപൂശിക്കൊണ്ട് കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണത്തില്‍ കഴിഞ്ഞ ദിവസം ലേഖനം വന്നിരുന്നു. ജുലായ് ലക്കത്തിലെ ഇന്ത്യന്‍ കറന്റ്‌സ് മാസികയിലാണ് ബിഷപ്പിനേയും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരേയും ന്യായീകരിച്ചത്. പരാതി ഉന്നയിച്ച സ്ത്രീയെ സഭയില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഈ വെള്ളപൂശല്‍.

എവിടെയായിരുന്നു

എവിടെയായിരുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ തന്നെ പീഡിപ്പിച്ചെന്നാണ് മറ്റൊരു കന്യാസ്ത്രീയുടെ പരാതി. ഇത്രകാലമായിട്ടും ഇവര്‍ എവിടെയായിരുന്നു. ഇപ്പോള്‍ പരാതിയുമായി വന്നതില്‍ എന്തോ സംഭവം ഒളിഞ്ഞ് കിടക്കുന്നുണ്ടെന്നും ലേഖകന്‍ പറഞ്ഞു. കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിന് മുമ്പേ ഈ കന്യാസ്ത്രീ ജലന്ധറിലായിരുന്നു. ആ സമയത്ത് എന്തെങ്കിലും നടന്നതായി പറയുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ഒന്നും മിണ്ടാതെ

ഒന്നും മിണ്ടാതെ

അവരുടെ പരാതിയിലൂടെ കണ്ണോടിക്കുമ്പോള്‍ 13 തവണ പീഡിപ്പിക്കപ്പെടുന്നത് വരെ ഒരു കന്യാസ്ത്രീ ഒന്നും മിണ്ടാതെ നില്‍ക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല സഹോദരന്‍ വൈദികന്‍ കൂടിയാണ്. ഇവരോട് പരാതി പറഞ്ഞിരുന്നുവെന്നാണ് അറിയുന്നത്. അവര്‍ക്കെങ്കിലും ഇതുവരെ രക്ഷിക്കാമായിരുന്നില്ലെയെന്നും ലേഖനത്തില്‍ ചോദിക്കുന്നത്.

പരാതിപ്പെട്ടിരുന്നില്ല

പരാതിപ്പെട്ടിരുന്നില്ല

ദിവസേന രാജ്യത്ത് നിരവധി പേരാണ് പീഡിപ്പിക്കപ്പെടുന്നത്. അച്ഛന്‍ മകളെപോലും പീഡിപ്പിക്കുന്ന വാര്‍ത്ത വരുന്നു. ഇവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ശിക്ഷ വാങ്ങിച്ച് കൊടുക്കുകയും വേണം. എന്നാല്‍ ഈ വിഷയത്തില്‍ സംഭവിച്ചത് അങ്ങനെയാണോ എന്നും ലേഖകന്‍ ചോദിക്കുന്നു. കന്യാസ്ത്രീ എപ്പോഴും തന്റെ സ്ഥലം മാറ്റത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മാനഭംഗത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നില്ല. ലൈംഗികത എന്നത് ഒരിക്കലും ഏകപക്ഷീയമായ കാര്യമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

English summary
nun assault case police may arrest bishop franco mulakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X