കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയുടെ പീഡനം, കന്യാസ്ത്രീ തിരുവസ്ത്രം ഊരുന്നു

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: സഭാധികൃതരുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റം മൂലം കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിക്കുന്നതായി വാര്‍ത്ത. കത്തോലിക്കാസഭയുടെ കോട്ടയത്തെ ഒരു സന്യാസി സഭാംഗമായ സിസ്റ്റര്‍ ജയയാണ് തിരുവസ്ത്രം ഉപേക്ഷിക്കുന്നത്. 19 വര്‍ഷമായി ഇവര്‍ തിരുവസ്ത്രം സ്വീകരിച്ചിട്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

മഠത്തിനോട് ചേര്‍ന്നുള്ള അനാഥാലയത്തിലേക്ക് വാങ്ങുന്ന അരിയും മറ്റ് സാധനങ്ങളും മറിച്ചുവിറ്റത് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചതാണ് സിസ്റ്റര്‍ ജയക്ക് വിനയായത്. അനാഥര്‍ക്ക് വേണ്ടി വാങ്ങുന്ന സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നതിന് സഭാധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്നും സിസ്റ്റര്‍ ആരോപിക്കുന്നുണ്ട്. ബിഎഡ് കോളേജിലെ അധ്യാപികയാണ് സിസ്റ്റര്‍ ജയ.

Nun

മഠത്തിലെ മദര്‍ സുപ്പീരിയര്‍ പോലും തനിക്കെതിരെ തിരിഞ്ഞെന്നാണ് സിസ്റ്റര്‍ ജയയുടെ ആരോപണം. ഭീഷണിയും ഉപദ്രവും പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായത്രെ. ശാരീരിക ഉപദ്രവും ഫോണ്‍വഴിയുള്ള അശ്ലീല സംഭാഷണങ്ങളും പതിവായിരുന്നുവെന്ന് സിറ്റര്‍ പറയുന്നു.

ഇതിനിടെ അനാഥാലയത്തിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വ്യക്തി സിസ്റ്ററെ കേസില്‍ കുടക്കാനും ശ്രമിച്ചതായി പറയുന്നു. സ്ത്രീശക്തി എന്ന സംഘടനയിലെ അംഗങ്ങള്‍ ഇടപെട്ട് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അയാള്‍ മാപ്പെഴുതിക്കൊടുത്താണത്രെ രക്ഷപ്പെട്ടത്.

സിസ്റ്റര്‍ അഭയയുടെ അനുഭവമാകും ഉണ്ടാവുക എന്ന് പറഞ്ഞ് മഠത്തിലെ ജീവനക്കാരനും സിസ്റ്ററെ ഭീഷണിപ്പെടുത്തിയത്രെ. മഠത്തില്‍ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നതോടെ സിസ്റ്റര്‍ വീട്ടില്‍ വിരം അറിയിച്ചു. തുടര്‍ന്നാണ് വീട്ടുകാരെത്തി സിസ്റ്ററെ മഠത്തില്‍ നിന്ന് കൊണ്ടുപോയതത്രെ.

English summary
Nun leaves convent, arising allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X