Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ ആക്രമിയ്ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സതീഷ് ഹോളിവുഡ് കഥാപാത്രത്തെ പോലെയെന്ന്

കോട്ടയം: സിസ്റ്റര്‍ അമല വധക്കേസില്‍ പിടിയിലായ പ്രതി സതീഷ് ബാബുവിനെ ചോദ്യം ചെയ്ത പൊലീസ് ഞെട്ടലിലാണ്. ചില ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയിച്ച പരമ്പര കൊലയാളികളുടെ അത് മനോവൈകല്യമുള്ളയാളാണ് സതീഷ് ബാബുവും.

പ്രത്യേക സഭയില്‍പ്പെട്ട കന്യാസ്ത്രീകളെ ആക്രമിയ്ക്കുന്നതിലും കൊല്ലുന്നതിലും ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നതായി എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു. ഏറെ പ്രത്യേകതകള്‍ ഉള്ള കൊലയാളിയാണ് സതീഷ്. അതിനാല്‍ തന്നെ ഇയാളെ വളരെ ശ്രദ്ധയോടെയാണ് പൊലീസ് കേരളത്തില്‍ എത്തിച്ചത്.

എന്തിന് കൊന്നു

എന്തിന് കൊന്നു

പ്രായമേറിയ കന്യാസ്ത്രീയെ പ്രതി എനേതിന് കൊന്നു എന്നതായിരുന്നു പൊലീസില്‍ ആദ്യം ഉണര്‍ന്ന സംശയം. കണ്ടെടുത്ത തെളിവുകളില്‍ നിന്നും പ്രതി പ്രത്യേകതരം മാനസികാവസ്ഥയുള്ള വ്യക്തിയാണെന്ന് മനസിലായി. പിന്നെ ഇക്കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു അന്വേഷണം.

സമാന രീതിയില്‍

സമാന രീതിയില്‍

ഡേവിഡ് വിക്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജാക് ദി റിപ്പറില്‍ മനോവൈകല്യം പ്രകടിപ്പിയ്ക്കുന്ന കൊലയാളിയുമായാണ് പൊലീസ് തീഷിനെ താരതമ്യം ചെയ്യുന്നത്.

സ്‌കൂള്‍ പഠന കാലത്ത്

സ്‌കൂള്‍ പഠന കാലത്ത്

സ്‌കൂള്‍ പഠനകാലത്ത് ഇയാള്‍ അധ്യാപികമാരെ ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കി

ഭാര്യയെ

ഭാര്യയെ

2009ല്‍ സ്വന്തം ഭാര്യയെ തലയ്ക്കടിച്ച് ആക്രമിച്ചതിലും ഇയാള്‍ ശിക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്

ആയുധങ്ങള്‍

ആയുധങ്ങള്‍

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഇയാള്‍ കൊലപാതകങ്ങള്‍ക്കായി ഉപയോഗിയ്ക്കാറില്ല

മൊബൈല്‍

മൊബൈല്‍

മൊബൈല്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന രീതിയും പ്രതിയ്ക്കില്ല. ആകെയുള്ളത് ഒരു ജോഡി വസ്ത്രം മാത്രം. സ്ഥിരമായി താമസ സ്ഥലം ഇല്ലാത്ത പ്രതി ഷാപ്പുകളിലും മറ്റുമാണ ്താമസിച്ചിരുന്നത്

വേഗത്തില്‍

വേഗത്തില്‍

ആരോടും വളരെ വേഗത്തില്‍ അടുക്കുന്ന പ്രകൃതക്കാരന്‍. തിരുവല്ല, മാന്നാര്‍ പ്രദേശങ്ങളിലെ ഗുണ്ടാ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. പക്ഷേ ഇയാളെപ്പറ്റി കൂടുതലൊന്നും അവര്‍ക്കും അറിയില്ലായിരുന്നുയ ഇയാളുടെ മാതാപിതാക്കള്‍ കോട്ടയംകാരാണ്.

ആദ്യം

ആദ്യം

ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+