തൃശൂരിലെ രോഗികള്‍ക്ക് ഇരുട്ടടി!! തിങ്കള്‍ മുതല്‍ അവരില്ല!! എല്ലാം തകിടം മറിയും...
അത്യാഹിത വിഭാഗത്തിലെ നഴ്സുമാര്‍ മാത്രമേ ജോലിക്കെത്തുകയുള്ളൂ
തൃശൂര്‍: പനിയും മറ്റു പകര്‍ച്ചവ്യാധികളും കൊണ്ടു വലയുന്ന സംസ്ഥാനത്തിന് മറ്റൊരു തിരിച്ചടി കൂടി. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുടങ്ങുകയാണ്. സേവന വേതന വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണിത്.

അത്യാഹിത വിഭാഗത്തിലെ നഴ്സുമാര്‍ മാത്രമേ തിങ്കളാഴ്ച ജോലി ചെയ്യുകയുള്ളൂ. തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

പനി രൂക്ഷമായ ഈ സമയത്തു നഴ്‌സുമാര്‍ പണിമുടക്കുന്നത് ജനദ്രോഹ നടപടിയാണെന്ന് ആശുപത്രി മാനേജ്‌മെന്റിന്റെ സംഘടന ആരോപിക്കുന്നു.












Click it and Unblock the Notifications