നഴ്സ്മാരുടെ സമരം!! രോഗികൾ വരുന്നില്ല!! ആശുപത്രികൾ കാലിയായി തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്വകാര്യ ആശുപത്രികളിലെ നഴ്സ്മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ആശുപത്രികളും കാലിയായി തുടങ്ങി.

പകർച്ചപ്പനി വ്യാപകമായ സാഹചര്യത്തിൽ ചികിത്സിക്കാൻ നഴ്സ്മാരും ഇല്ലാതായതോടെ രോഗികൾ ആശുപത്രി വിട്ടുപോകുന്നു എന്നാണ് സൂചനകൾ.

nurse strike

പല ആശുപത്രികളിലും നേരത്തെ അഡ്മിറ്റായിരിക്കുന്ന രോഗികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. പുതിയ രോഗികൾ വരുന്നില്ലെന്നാണ് വിവരം. പലരും സർക്കാർ ആശുപത്രിയിലേക്ക് പോകാന്‍ ആരംഭിച്ചതോടെ സർക്കാർ ആശുപത്രിയിൽ തിരക്ക് വർധിച്ചു.

തൃശൂരിലെ അശ്വിനി ആശുപത്രിയിൽ 135 മുറികളിൽ 80 എണ്ണം കാലിയായി കഴിഞ്ഞു. എലൈറ്റ് ആശുപത്രിയിൽ 350 കിടക്കകളിൽ 250 എണ്ണവും കാലിയായി.

വെസ്ററ് ഫോർട്ട് ഹൈടെക്കിലും അമല മെഡിക്കൽ കോളേജിലും മൂന്നിൽ ഒരു വുഭാഗം നഴ്സുമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അമല ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

അതേസമയം സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച ആശുപത്രികളിൽ സമരം ഒത്തുതീർപ്പായിട്ടുണ്ട്. സമരം ഒത്തുതീർപ്പായതോടെ നഴ്സുമാർ ജോലിക്ക് പ്രവേശിച്ചു തുടങ്ങി.

English summary
nurses strike hospitals became empty.
Please Wait while comments are loading...