Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിങ് തട്ടിപ്പ്; മാത്യു ഇന്റര്‍നാഷണലില്‍ നിന്നും രണ്ടു കോടി രൂപ കണ്ടെടുത്തു

കൊച്ചി: കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ നഴ്‌സുമാരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയ കൊച്ചിയിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മാത്യു ഇന്റര്‍നാഷണലില്‍ നിന്നും രണ്ടു കോടിരൂപ കണ്ടെടുത്തു. ആദായനികുതി വകുപ്പ് നടത്തിയ തിരച്ചിലില്‍ ഏജന്‍സി ഉടമ കെ.ജെ. മാത്യുവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്.

തട്ടിപ്പിലൂടെ നേടിയ തുകയുടെ ഒരുഭാഗം ഇവിടെ സൂക്ഷിച്ചതായുള്ള വിവരത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാത്യുവിന്റെ കൊച്ചിയിലെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. പരിശോധനയില്‍ പല രേഖകളും കണ്ടെടുത്തതായാണ് വിവരം. നേരത്തെ ഇയാളുടെ കൊച്ചിയിലെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടി രൂപ കണ്ടെടുത്തിരുന്നു.

mathew-international

റിക്രൂട്ട്‌മെന്റ് രംഗത്ത് 40 വര്‍ഷത്തോളമായി പാരമ്പര്യമുള്ള മാത്യ ഇന്റര്‍നാഷണല്‍ വര്‍ഷങ്ങളായി തട്ടിപ്പു നടത്തുന്നുണ്ടെന്നാണ് വിവരം. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും ഇവിടെനിന്നും റിക്രൂട്ട് ചെയ്യാറുണ്ട്. ശതകോടിയിലേറെ ആസ്തിയുള്ള സ്ഥാപനമാണ് മാത്യ ഇന്റര്‍നാഷണല്‍. കുവൈത്ത് സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ലംഘിച്ച് നഴ്‌സുമാരില്‍ നിന്നും കൂടുതല്‍ പണം വാങ്ങി റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്.

സമാനമായ കേസില്‍ വര്‍ഗീസ് ഉതുപ്പിന്റെ സ്ഥാപനത്തിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്. 19,500 രൂപമാത്രം വാങ്ങി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യേണ്ട സ്ഥാനത്ത് 20 ലക്ഷത്തോളം രൂപ വാങ്ങിയാണ് ഇരു സ്ഥാപനങ്ങളും റിക്രൂട്ട്‌മെന്റ് നടത്തിയത്. ഇതുവഴി നൂറുകോടിയിലധികം രൂപയാണ് ഈ ഏജന്‍സികള്‍ ലാഭമുണ്ടാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+