സമസ്തക്കും തങ്ങന്‍മാര്‍ക്കും താക്കീതുമായി ഒ അബ്ദുല്ല; തിരിച്ചു ഏറ് കിട്ടും, പിന്തിരിപ്പന്‍മാര്‍

  • Posted By: Desk
Subscribe to Oneindia Malayalam

കേരള മുസ്ലിംകള്‍ക്കിടയിലുള്ള സുന്നി വിഭാഗങ്ങളിലെ പ്രബല ശക്തിയാണ് സമസ്ത. മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബത്തില്‍പ്പെട്ട റഷീദലി തങ്ങളും മുനവ്വറലി തങ്ങളും പങ്കെടുത്തത് സമസ്തയുടെ നിര്‍ദേശം ലംഘിച്ചായിരുന്നു. ഇതിനെതിരേ സമസ്ത നേതാക്കള്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അഞ്ചംഗ സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ച സമസ്ത നേതാക്കള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് വിവരങ്ങള്‍. ഈ സാഹചര്യത്തിലാണ് സമസ്തയുടെ കീഴിലുള്ള സുപ്രഭാതം പത്രത്തില്‍ മുജാഹിദ് വിഭാഗത്തെ വിമര്‍ശിച്ച് ലേഖനം വന്നത്. ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ സമസ്തയെ രൂക്ഷമായി വിമര്‍ശിക്കുകയും ചില ഓര്‍മപ്പെടുത്തല്‍ നടത്തുകയുമാണ് നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ഒ അബ്ദുല്ല.

സമസ്തയുടെ തിട്ടൂരം

സമസ്തയുടെ തിട്ടൂരം

സമസ്തയുടെ തിട്ടൂരവും പാണക്കാട് തങ്ങന്‍മാരും എന്ന തലക്കെട്ടിലാണ് ഒ അബ്ദുല്ല അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതീവഗൗരവമുള്ള വിഷയമാണ് താന്‍ പറയുന്നതെന്നു സൂചിപ്പിച്ച് തുടങ്ങുന്ന വാക്കുകള്‍ പിന്നീട് സമസ്തയ്ക്കും പാണക്കാട്, ബാഫഖി തങ്ങന്‍മാര്‍ക്കുമെതിരേ ശക്തമായ ആഞ്ഞടിക്കലായി. മുസ്ലിം സമുദായം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ സൂചിപ്പിക്കുന്ന അദ്ദേഹം ഐക്യത്തിന്റെ പാത സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു.

സമസ്ത പൊട്ട സംഘടന

സമസ്ത പൊട്ട സംഘടന

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നത് പൊട്ട സംഘടനയാണെന്ന് ഒ അബ്ദുല്ല പറയുന്നു. ഈ വാക്ക് ഉപയോഗിക്കുന്നത് മനപ്പൂര്‍വമാണന്നും അദ്ദേഹം പറഞ്ഞു. പുത്തന്‍വാദികളുമായി സമസ്ത പാലിക്കുന്ന അകലം എന്ന സുപ്രഭാതം പത്രത്തില്‍ സമസ്ത നേതാവ് എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളും ഒ അബ്ദുല്ല എടുത്തു പറഞ്ഞു.

ഭീകര പ്രസ്ഥാനം

ഭീകര പ്രസ്ഥാനം

നന്മയുടെ ഒരു കണിക പോലുമില്ലാത്ത ഈ ഭീകര പ്രസ്ഥാനക്കാര്‍ക്ക് അര്‍ഹിച്ച സ്ഥാനമാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമടക്കമുള്ള പൂര്‍വികര്‍ നല്‍കിയിട്ടുള്ളത്. മറിച്ചൊരു നിലപാട് സുമനസുകള്‍ക്ക് സ്വീകാര്യമാകില്ല- സുപ്രഭാതത്തിലെ ലേഖനത്തിലുള്ള ഈ വരികള്‍ എടുത്തു പറഞ്ഞ ശേഷമാണ് അദ്ദേഹം സമസ്തയുടെയും പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെയും നിലപാടുകള്‍ ചോദ്യം ചെയ്യുന്നത്.

പൊളിച്ചു കൈയ്യില്‍ കൊടുക്കും

പൊളിച്ചു കൈയ്യില്‍ കൊടുക്കും

ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പാണക്കാട് തങ്ങന്‍മാരടക്കമുള്ളവരെ പൊളിച്ചു കൈയ്യില്‍ കൊടുക്കാന്‍ കേരളത്തിലെ ആളുകള്‍ തയ്യാറാകും. ഏറ്റവും നല്ലത് പൊരക്ക് ഏറ് കൊള്ളാതെ ഇരിക്കുന്നതാണ്. ചില്ല് കൂട്ടിലിരുന്നിട്ട് മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയുമ്പോള്‍ ചിലപ്പോഴെങ്കിലും തിരിച്ചു ഏറ് കിട്ടുമെന്ന് ഓര്‍ക്കണമെന്നും ഒ അബ്ദുല്ല വ്യക്തമാക്കുന്നു.

ഇങ്ങനെ പറയാന്‍ കാരണമുണ്ട്

ഇങ്ങനെ പറയാന്‍ കാരണമുണ്ട്

ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഹിന്ദുക്കള്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന സ്ഥിതിവേിശേഷമുണ്ടാകുമെന്നുമൊക്കെ ബിജെപി നേതാക്കള്‍ പരസ്യമായി പറയുന്ന വേളയിലാണ് മുജാഹിദുകളമായി ഒരു തരത്തിലും ഇടപെടരുതെന്ന് സമസ്ത ആവശ്യപ്പെട്ടിരിക്കുന്നത്. ഐക്യപ്പെടേണ്ടതിന് പകരം ഭിന്നിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും അബ്ദുല്ല സൂചിപ്പിക്കുന്നു.

ആധികാരിക സംഘടനല്ല

ആധികാരിക സംഘടനല്ല

സമസ്ത മുസ്ലിംകളുടെ ആധികാരിക സംഘടനല്ല. പിന്തിരിപ്പന്‍മാരും അന്ധവിശ്വാസത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരുമാണ് നിങ്ങള്‍. ഒരു സംഘടനയിലും പെടാത്ത എത്രയോ മുസ്ലിംകള്‍ കേരളത്തിലുണ്ട്. എല്ലാവരും നിങ്ങളോടൊപ്പമാണെന്ന് സമസ്ത കരുതരുത്.

സ്വര്‍ഗത്തില്‍ എത്തിയെന്ന് കണ്ടിട്ടല്ല

സ്വര്‍ഗത്തില്‍ എത്തിയെന്ന് കണ്ടിട്ടല്ല

പാണക്കാട്, ബാഫഖി തങ്ങന്‍മാര്‍ക്ക് സമുദായം നല്‍കുന്ന സ്ഥാനം അവര്‍ സ്വര്‍ഗത്തില്‍ എത്തിയെന്ന് കണ്ടിട്ടല്ല. അവരുടെ വീഴ്ച സംബന്ധിച്ച് നല്ല രീതിയില്‍ അറിയുന്നവര്‍ ഇവിടെയുണ്ട്. അവരൊക്കെ എഴുന്നള്ളിപ്പ് വസ്തുക്കള്‍ മാത്രമാണ്. പാണക്കാട് തങ്ങന്‍മാരുടെ വാക്കുകള്‍ ഇസ്ലാമിന്റെ അവസാന വാക്കല്ലെന്നും ഒ അബ്ദുല്ല തുറന്നടിച്ചു.

വേണ്ടാത്തത് പറയിപ്പിക്കരുത്

വേണ്ടാത്തത് പറയിപ്പിക്കരുത്

അറിയപ്പെട്ട മുജാഹിദ് നേതാവ് എംകെ ഹാജിയുടെ പിന്നില്‍ നിന്ന് ബാഫഖി തങ്ങളും മറ്റും നമസ്‌കരിച്ചത് എല്ലാവര്‍ക്കുമറിയാം. ഇനി ബാഫഖി തങ്ങള്‍ ഇങ്ങനെയൊന്നും ചെയ്തില്ലെന്നും ആരാ അദ്ദേഹം. വേണ്ടാത്തത് പറയിപ്പിക്കരുതെന്നും ഒ അബ്ദുല്ല താക്കീത് ചെയ്യുന്നു.

 തങ്ങളുടെ മക്കളെ സമുദായം ചുമക്കണോ

തങ്ങളുടെ മക്കളെ സമുദായം ചുമക്കണോ

പൂക്കോയ തങ്ങളുടെ മക്കളെ സമുദായം ചുമക്കണോ. ഇവരെയെല്ലാം വെക്കേണ്ടിടത്ത് വെക്കകാന്‍ മുസ്ലിം സമുദായത്തിന് അറിയാം. പക്ഷേ, ഒരു ഐക്യത്തിന് വേണ്ടി എല്ലാം സമുദായം അനുവദിക്കുകയാണ്. അല്ലാതെ തങ്ങന്‍മാര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് ഖുര്‍ആനിലില്ലെന്നും ഒ അബ്ദുല്ല എടുത്തു പറയുന്നു.

കള്ളു കുടിച്ച് നാല് കാലില്‍

കള്ളു കുടിച്ച് നാല് കാലില്‍

കള്ളു കുടിച്ച് നാല് കാലില്‍ ദുബായില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വന്ന ഇപ്പറഞ്ഞ തങ്ങന്‍മാരുടെ കൂട്ടത്തിലുള്ള ഒരാളെ പറ്റി എന്നോടൊരാള്‍ പറഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിന് പോരായമയുണ്ടെങ്കിലും അങ്ങനെ ഒന്ന് ആവശ്യമാണ്. അതുകൊണ്ടാണ് വെല്‍ഫയര്‍ പാര്‍ട്ടിയെയും എസ്ഡിപിഐയെയും ഞാന്‍ എതിര്‍ക്കുന്നത്. കാരണം ഐക്യം നിലനിര്‍ത്താന്‍ ഇവിടെ മുസ്ലിം ലീഗുണ്ടെന്നും അബ്ദുല്ല പറയുന്നു.

 എപി സുന്നിക്കാരെ പറ്റി

എപി സുന്നിക്കാരെ പറ്റി

എപി സുന്നിക്കാര്‍ ഖബര്‍ പൂജാരികളാണ്. അന്ധവിശ്വാസികളും മതത്തെ വില്‍ക്കുന്നവരുമാണവര്‍. നിങ്ങള്‍ സമുദായത്തെ പിളര്‍ത്തരുത്. മുസ്ല്യാമാരുടെ നിലനില്‍പ്പ് സമുദായത്തിന്റെ അന്ധവിശ്വാസത്തിലാണ്. ഇത്തരം രീതികള്‍ ഇല്ലാതാക്കിയത് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ഉള്‍പ്പെടെയുള്ളവരാണ്. വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റം നടത്തിയവരാണ് അവരൊക്കെ. സമസ്തക്ക് എന്താണ് അവകാശപ്പെടാനുള്ളതെന്നും അബ്ദുല്ല ചോദിക്കുന്നു.

പിഞ്ഞാണം എഴുതിയവര്‍

പിഞ്ഞാണം എഴുതിയവര്‍

ഗര്‍ഭിണികള്‍ക്ക് ആശുപത്രികളില്‍ പോകാതെ പിഞ്ഞാണം എഴുതി കുടിപ്പിക്കാന്‍ പഠിപ്പിച്ച നിങ്ങളാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. പിറകോട്ട് വലിക്കരുത്. ഇത്തരം ലേഖനത്തില്‍ പറയുന്ന ഒന്നും യാഥാര്‍ഥ്യത്തോട് നിരക്കുന്നതല്ല. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃത്വം ഒരേ സമയം പാണക്കാട് തങ്ങന്‍മാര്‍ വഹിക്കരുത്. മഹല്ലുകളുടെ ഖാളിയായാല്‍ എന്താ കിട്ടുകയെന്ന് എല്ലാര്‍ക്കുമറിയാം. ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തുമെന്നു സൂചിപ്പിച്ചുകൊണ്ടാണ് ഒ അബ്ദുല്ല വാക്കുകള്‍ അവസാനിപ്പിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
O Abdulla Criticized Sunni Muslim Leaders and Panakkad Family

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്