Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെമാഗസിന്‍, കോളേജിലെ 9പേര്‍ അറസ്റ്റില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന പരാതിയില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മാഗസിന്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് അടക്കം ഒമ്പത് പേരാണ് അറസ്റ്റിലായത്.

നരേന്ദ്ര മോദിയെ മാത്രമല്ല മാഗസിനില്‍ മോശമായി ചിത്രീകരിച്ചത്. മാതാ അമൃതാനന്ദമയി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരേയും മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പരാതി. അറസ്റ്റ് ചെയ്ത 9 പേരേയും ജാമ്യത്തില്‍ വിട്ടു.

Narendra Modi

'നമോ = നായിന്റെ മോന്‍, എങ്കില്‍ നമോ ആര് 'എന്നായിരുന്നു മോദിയെ അപമാനിച്ചുകൊണ്ട് കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. മാഗസിനിലെ പദപ്രശ്‌നത്തിലായിരുന്നു ചോദ്യം. ബിജെപി മീഡിയ സെല്‍ തൃശൂര്‍ ജില്ലാ കണ്‍വീനര്‍ രാജന്‍ തറയിലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

കോളേജ് പ്രിന്‍സിപ്പാളും സ്റ്റാഫ് എഡിറ്ററും അടക്കം 12 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ പ്രിന്‍സിപ്പാളിനേയും സ്റ്റാഫ് എഡിറ്ററേയും ഒരു ഉപദേശക സമിതി അംഗത്തേയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

അറസ്റ്റിലായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെഎസ് അനൂപ് മാഗസിന്റെ ഉപദേശക സമിതി അഗംമാണ്. എസ്എഫ്‌ഐ കുന്നംകുളം ഏരിയ പ്രസിഡന്റ് ഷിഹാദും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ആഴ്ച കുന്നളത്തെ പോളിടെക്‌നിക് കോളേജ് മാഗസിന്റെ അണിയറ പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദിയെ നെഗറ്റീവ് പബ്ലിസിറ്റി നേടിയവരുടെ കൂട്ടത്തില്‍ ചേര്‍ത്തതായിരുന്നു അന്ന് പ്രശ്‌നമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+