ഓഖി ചുഴലി കാറ്റിന്‍റെ അലയൊലികള്‍; തീരം ശുചീകരിച്ച്‌ മടപ്പള്ളി കോളജ് വിദ്യാര്‍ഥികള്‍

  • Posted By:
Subscribe to Oneindia Malayalam

വടകര: ഓഖി ചുഴലി കാറ്റിന്‍റെ അലയൊലികള്‍ നാശം വിതച്ച വടകരയുടെ കടല്‍ തീരങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സേവനം പ്രവര്‍ത്തനം കാഴ്ചവച്ച് എന്‍എസ്എസ് വളണ്ടിയര്‍മാര്‍.

ഫ്ലാറ്റിനുളളിൽ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ! 15 വയസുള്ള മകനെ കാണാനില്ല, സംഭവത്തിൽ ദുരൂഹത...

കഴിഞ്ഞ ദിവസങ്ങളില്‍ വടകരയിലെ തീരങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന്് തീരങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റും എന്‍എസ്എസ് വളണ്ടിര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കടലില്‍ പോകാനാകാതെ തീരത്തിട്ട വള്ളങ്ങളും ശുചീകരിച്ചു.

nss

മടപ്പള്ളി കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികളാണ് ശുചീകിരണത്തിന് നേതൃത്വം കൊടുത്തത്. നൂറോളം വിദ്യാര്‍ഥികളാണ് ശൂചീകരണത്തില്‍ പങ്കെടുത്തത്.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടായിരുന്നു. ഒട്ടുമിക്ക തീരങ്ങളിലും മാലിന്യം നീക്കം ചെയ്യാതെ കിടക്കുമ്പോളാണ് വടകരയില്‍ വിദ്യാര്‍ഥികളുടെ വേറിട്ട സേവനം മാതൃകയാകുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ockhi-Madampally college students cleansed the shore

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്