പള്ളിയില്‍ കൂട്ടമണി; സുനാമി വരുന്നേ അലര്‍ച്ച, ജനം ഇറങ്ങിയോടി, ഒടുവില്‍ സംഭവിച്ചത്...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതിയതുറ വാസികളെ ആശങ്കയിലാഴ്ത്തി പള്ളിയില്‍ കൂട്ടമണി മുഴങ്ങി. പുലര്‍ച്ചെ ഒരുമണിയോടെ മണി മുഴങ്ങുന്നത് കേട്ട് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. വന്‍ വിപത്ത് വരുന്നുവെന്ന് വിചാരിച്ച് ജനങ്ങള്‍ കിട്ടിയതെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയോടി.

കടല്‍ കലിതുള്ളി നില്‍ക്കുമ്പോള്‍ അസ്വാഭാവികമായി എന്തു കേട്ടാലും തീരവാസികളെ ആശങ്കയിലാഴ്ത്തുന്നതാണ്. കൂട്ടമണി മുഴങ്ങിയതിന് പിന്നാലെ സുനാമി വരുന്നേ എന്ന അലര്‍ച്ചയുമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു.

Xfisherman

എന്നാല്‍ പള്ളിയിലുള്ളവര്‍ അറിയാതെയാണ് മണി മുഴങ്ങിയത്. സാമൂഹ്യവിരുദ്ധരാണ് കൂട്ടമണി മുഴക്കിത്. ഇവരെ കണ്ടെത്തിയില്ല. ആപത് സൂചന കിട്ടിയതോടെ കൈയ്യില്‍ കിട്ടിയതുമെടുത്ത് ജനം വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഓഖി ചുഴലിക്കാറ്റിലും കടുത്ത മഴയിലും ദുരിതം പേറുന്ന ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തി പരത്താന്‍ വേണ്ടി ആരോ ചെയ്തതാണിത്.

കൈക്കുഞ്ഞുങ്ങളുമായാണ് അമ്മമാര്‍ ഓടിയത്. വിലപിടിപ്പുള്ള വസ്തുക്കളുമായാണ് മറ്റു ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എല്ലാവരും സെന്റ് നിക്കോളാസ് പള്ളിമുറ്റത്ത് എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്.

ഇടവക വികാരി ഫാദര്‍ രാജശേഖരന്‍ ജനങ്ങളെ ശാന്തരാക്കി. കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പോലീസുമായും തഹസില്‍ദാറുമായും ബന്ധപ്പെട്ടു. സുനാമി ഭീഷണിയില്ലെന്ന് അവരും അറിയിച്ചു. തുടര്‍ന്നാണ് പുതിയതുറ നിവാസികള്‍ പള്ളിമുറ്റത്ത് നിന്നു മടങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Okhi Cyclone: Fake Tsunami message spreads in Puthiyathura

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്