Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ വ്യാപനം; പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ വിഭാഗക്കാര്‍, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊതുജനാരോഗ്യ വിദഗ്ധന്‍. ഒമൈക്രോണ്‍ വ്യാപിക്കുന്ന ഘട്ടത്തില്‍ പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പൊതുജനാരേഗ്യ പ്രവര്‍ത്തകന്‍ ഡോ ബി ഇക്ബാല്‍ പറയുന്നത്. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് പങ്കുവെച്ചത്.

ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായാല്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായാല്‍ അത് ചികിത്സാ സംവിധാനത്തിന്റെ താളം തെറ്റിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഡോസ് വാക്‌സീന്‍ എത്രയും പെട്ടന്ന് ലഭ്യമാക്കാന്‍ നടപടി വേണമെന്നും ഡോക്ടര്‍ ബി ഇഖ്ബാല്‍ ഫേസ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

1

പ്രതീക്ഷിക്കാവുന്നത് പോലെ വ്യാപനശേഷി കൂടുതലുള്ള കോവിഡ് വകഭേദമാണ് ഒമൈക്രോണെന്നും ബാധിക്കുന്നവരുടെ എണ്ണം രാജ്യത്തൊട്ടാകെയും കേരളത്തിലും വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. രോഗതീവ്രത കഠിനമല്ലാത്തതിനാല്‍ ഒമൈക്രോണ്‍ മൂലമുള്ള കൊവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണെന്നും ആശുപത്രി അഡ്മിഷന്‍ അപകട സാധ്യതാവിഭാഗത്തില്‍ പെട്ടവരൊഴികെയുള്ളവര്‍ക്ക് വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമൈക്രോണ്‍ ബാധിച്ച മറ്റുള്ളവരെ വീട്ടില്‍ തന്നെ പരിചരിക്കാന്‍ കഴിയുമെന്നും ഗാര്‍ഹിക ചികിത്സയില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തക്കുള്ള പരിശീലനപരിപാടി ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

2

ഒമൈക്രോണ്‍ വ്യാപനകാലത്ത് രണ്ട് വിഭാഗത്തില്‍ പെട്ടവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സേവനത്തില്‍ നിന്നും മാറിനില്‍ക്കേണ്ടിവരുമെന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നാല്‍ അത് ആരോഗ്യമേഖലയില്‍ മനുഷ്യവിഭവശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കൊവിഡ് പരിചരണം മാത്രമല്ല വളരെക്കാലത്തിന് ശേഷം പുനരാരംഭിച്ച കൊവിഡേതര രോഗചികിത്സയും അവതാളത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ രോഗാണുനിയന്ത്രണ ചിട്ടകള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ജനുവരി പത്താം തീയതി ആരംഭിക്കാന്‍ പോകുന്ന കൊവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കി അതിവേഗം പൂര്‍ത്തീകരിക്കുക കൂടി ചെയ്താല്‍ ആരോഗ്യമേഖലയില്‍ ഉണ്ടാവാനിടയുള്ള പ്രതിസന്ധി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

3

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രായാധിക്യമുള്ളവരും, പ്രായം കുറഞ്ഞവരാണെങ്കിലും പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാസകോശരോഗം തുടങ്ങിയ രോഗമുള്ള അപകടസാധ്യത വിഭാഗത്തില്‍പെട്ടവരുമാണ്. അമിതഭാരമുള്ളവരും ഈ വിഭാഗത്തില്‍ പെടും എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു. ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതായത് വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്ത് പോവണമെന്നും അദ്ദേഹം പറയുന്നു.

4

പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കുക, ആള്‍കൂട്ടങ്ങള്‍ ഒഴിവാക്കുക, വായുസഞ്ചാരമുള്ള മുറികളില്‍ മാത്രം സന്നിഹിതരാവുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശനമായ ശ്രദ്ധകാട്ടേണ്ടതാണെന്നും ഈ വിഭാഗത്തില്‍ പെട്ടവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിക്കാന്‍ ഇനിയും വൈകരുതെന്നും രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ അവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സമയത്ത് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ നമുക്ക് തീര്‍ച്ചയായും ഒമൈക്രോണ്‍ വ്യാപനം മൂലം ഉണ്ടാവാനിടയുള്ള പ്രതിസന്ധികളെയും അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

5

സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായി തുടരുകയൈാണ് ഈ സാഹചര്യത്തില് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പാടാക്കി കഴിഞ്ഞിരിക്കുകയാണ് സംസ്ഥാനം. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. കൂടാതെ എട്ടാം ദിവ,ം ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തണം. അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. നിര്‍ബന്ധമായും എയര്‍പോര്‍ട്ടില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. സാമ്പിളുകല്‍ ജനിതക പരിശോധനക്ക് അയക്കുമെന്നും കോവിഡ് പോസ്റ്റീവാണെങ്കില്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനിലും എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+