കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പരീക്ഷകൾ നടക്കും'; ' സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും';'ഒമൈക്രോണ്‍ നിയന്ത്രണ വിധേയം'; - വി ശിവൻ കുട്ടി

'പരീക്ഷകൾ നടക്കും'; ' സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും';'ഒമൈക്രോണ്‍ നിയന്ത്രണ വിധേയം'; - വി ശിവൻ കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പരീക്ഷകൾ മുൻകൂർ നിഞ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ഒമൈക്രോണ്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാണ്.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

sivankutty

' കൊവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണം എന്ന നിലപാടിൽ ആണ് സംസ്ഥാന സര്‍ക്കാര്‍. എസ് എസ് എല്‍ സി, പ്ലസ്ടു, പ്ലസ് വണ്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്. പൊതു ജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആണ് ഈ തീരുമാനങ്ങൾ നടപ്പിലാക്കിയതും'. മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒമൈക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ഞായർ വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. എന്നാൽ, ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവ് ലഭിക്കും.

രാത്രി 10 ന് ശേഷമുളള പുതുവത്സര ആഘോഷങ്ങൾക്കും ദേവാലയ ചടങ്ങുകൾക്കും നിയന്ത്രണം ബാധകമാണ്. പൊതു സ്ഥലങ്ങളിൽ ഉൾപ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്കു രാത്രി പുറത്തിറങ്ങുന്നവർ സ്വന്തം സാക്ഷ്യപത്രം കരുതണം. ‌

എന്നാൽ, വരും നാളുകൾ കൊവിഡ് സുമാനിയുടേതാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘനകയും നൽകുന്നത്. കൊറോണ വൈറസിന്‍റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരും എന്നും പുതിയ കൊവിഡ് വകഭേദങ്ങൾ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകർത്തെറിയും എന്നും ആണ് മുന്നറിയിപ്പ്.

Recommended Video

cmsvideo
കേരളം; സംസ്ഥാനത്ത് സ്കൂള്‍ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ല; മന്ത്രി വി ശിവന്‍ കുട്ടി

വാക്സീൻ എടുക്കാത്തവരിൽ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നും ഡബ്യൂ എച്ച് ഓ മേധാവി ടെഡ്റോസ് അദാനോം പറഞ്ഞു. ഒമൈക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നു പോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലേക്ക്: 17500 കോടിയുടെ 23 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുംനരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലേക്ക്: 17500 കോടിയുടെ 23 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കേരളത്തിൽ ഇതുവരെ 65 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. സമ്പർക്കത്തിൽ ആയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, 961 ഒമൈക്രോൺ കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്.

ഏറ്റവും അധികം രോഗ ബാധിതർ ഡൽഹിയിലാണ്. 263 ഒമൈക്രോൺ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തൊട്ട് പിന്നിൽ മഹാരാഷ്ട്രയാണ്. 262 രോഗികളാണ് മഹാരാഷ്ട്രയിൽ ഉളളത്. ഒമൈക്രോൺ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം ഇപ്പോൾ.

English summary
Omicron Is Controlled In Kerala; School examinations will be held as by scheduled - Education Minister V Sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X