കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയരുന്ന കോവിഡ് കേസുകള്‍: പുതിയ എസ്ഒപി പുറപ്പെടുവിച്ച് സായി, നിർദേശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പുതിയ പ്രവർത്തന നടപടിക്രമങ്ങൾ (SOPs) നടപ്പിലാക്കി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ നടപടികൾ വിവിധ ദേശീയ മികവ് കേന്ദ്രങ്ങളിലും (NCOE) നിലവിലുള്ള ദേശീയ പരിശീലന ക്യാമ്പുകളിലും കർശനമായി നടപ്പിലാക്കും. പരിശീലന കേന്ദ്രങ്ങളിൽ എത്തുമ്പോൾ, എല്ലാ അത്‌ലറ്റുകളെയും നിർബന്ധിത റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവായാൽ, പരിശീലനത്തിന് ചേർന്ന ആറാം ദിവസം വരെ ഇവർക്ക് പരിശീലനവും ഭക്ഷണവും പ്രത്യേകം നല്കും.

Recommended Video

cmsvideo
ഈ വർഷം കോവിഡിനെ കീഴടക്കാനാകും: ലോകാരോഗ്യ സംഘടന തലവൻ

5-ാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് വീണ്ടും നടത്തും. ഫലം പോസിറ്റീവ് ആകുന്നവരെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കുകയും ഐസൊലേഷനിൽ ചികിത്സിക്കുകയും ചെയ്യും. അതേസമയം ഫലം നെഗറ്റീവ് ആകുന്ന കായികതാരങ്ങൾക്ക് സാധാരണ പരിശീലനം നൽകും. ക്യാമ്പുകളിലെ കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ രോഗലക്ഷണമുള്ള അത്‌ലറ്റുകൾക്ക് ശരിയായ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവ ദിവസത്തിൽ രണ്ടുതവണ അണുവിമുക്തമാക്കും. പരിശീലനത്തിനും ഭക്ഷണത്തിനുമായി കായികതാരങ്ങളെ ചെറിയ ഗ്രൂപ്പുകളായി തിരിക്കുന്ന ഒരു മൈക്രോ ബയോ-ബബിളും ഉണ്ടാകും.

 index

15 ദിവസത്തിലൊരിക്കൽ എൻ‌സി‌ഒ‌ഇയിലെ അത്‌ലറ്റുകൾ, കോച്ചുകൾ, സപ്പോർട്ട് സ്റ്റാഫ്, നോൺ റെസിഡൻഷ്യൽ സ്റ്റാഫ് എന്നിവരുടെ ഇടയിൽ നിന്നും ചിലരിൽ പരിശോധന നടത്തും. അതത് ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകളും സായ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ശുപാർശ ചെയ്യുന്ന മത്സരങ്ങളിൽ മാത്രമേ അത്‌ലറ്റുകൾ പങ്കെടുക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഇൻവിറ്റേഷനൽ ടൂർണമെന്റുകൾക്കും ഒളിമ്പിക് ഇതര യോഗ്യതാ മത്സരങ്ങൾക്കുമായി, NCOE കളുടെ ബന്ധപ്പെട്ട റീജിയണൽ ഡയറക്ടർമാർ ശുപാർശകൾ നൽകും. അതത് സംസ്ഥാന ഗവൺമെന്റുകളിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ആ പ്രത്യേക സംസ്ഥാനങ്ങളിൽ ഈ പ്രവർത്തന ചട്ടങ്ങൾക്ക് മുകളിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 148.67 കോടി (148,67,80,227) പിന്നിട്ടു. 1,59,06,137 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,206 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,41,009ആയി. ദേശീയ രോഗമുക്തി നിരക്ക് 97.81 % ആണ്. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.81% ശതമാനമാണ്.

മീശമാധവനിലെ ആ ഗാനം എന്റെത്, കോപ്പിയടിച്ചു: വിനയനെതിരേയും ആരോപണവുമായി ഗാനരചയിതാവ്മീശമാധവനിലെ ആ ഗാനം എന്റെത്, കോപ്പിയടിച്ചു: വിനയനെതിരേയും ആരോപണവുമായി ഗാനരചയിതാവ്

English summary
omicron scare: Sai Releases New SOP, Restrictions on Athletes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X