കുമ്മനടിക്കാതെ ഉമ്മന്‍...! മെട്രോയില്‍ ആവേശത്തിരയിളക്കി ഉമ്മന്‍ചാണ്ടിയുടെ ജനകീയ യാത്ര...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിന്റെ അഭിമാന സംരഭമായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വലിയ പങ്കാണ് വഹിച്ചത്. മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ 80-85 ശതമാനം വരെ പൂര്‍ത്തിയാക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. മെട്രോ ഉദ്ഘാടനം ചെയ്തപ്പോള്‍ ഏറ്റവും അധികം അവഗണിക്കപ്പെട്ടതും ഉമ്മച്ചന്‍ തന്നെ. പ്രതിഷേധ സൂചകമായി മെട്രോയില്‍ കോണ്‍ഗ്രസ് നടത്തിയ ജനകീയ യാത്ര ആവേശത്തിരയാണിളക്കിയത്.

ബീഫിന് അമ്മയുടെ മുലപ്പാലിന്റെ രുചി..!! പശു അമ്മയെങ്കില്‍ കോഴി സഹോദരി...! ഞെട്ടിച്ച് അലന്‍സിയര്‍...!

ഉമ്മൻചാണ്ടിക്ക് അവഗണന

ഉമ്മൻചാണ്ടിക്ക് അവഗണന

കൊച്ചി മെട്രോയുടെ ഉദ്ഘാടന ദിവസം വേദിയില്‍ ഉണ്ടാവേണ്ടിയിരുന്നവരില്‍ പ്രധാനികളിലൊരാള്‍ ഉമ്മന്‍ചാണ്ടി തന്നെ ആയിരുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ നിന്നും കേന്ദ്രം ഉമ്മന്‍ചാണ്ടിയെ അടക്കം ഒഴിവാക്കിയിരുന്നു.

കയറിപ്പറ്റി കുമ്മനം

കയറിപ്പറ്റി കുമ്മനം

ഉമ്മന്‍ചാണ്ടി അടക്കം അര്‍ഹതപ്പെട്ടവര്‍ ഇരിക്കേണ്ട ഇടത്താണ് ഒരു പഞ്ചായത്ത് അംഗം പോലുമല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ അകറ്റി നിര്‍ത്തിയതിലുള്ള പ്രതിഷേധ യാത്രയാണ് ഇന്ന് നടന്നത്.

ജനകീയ യാത്ര

ജനകീയ യാത്ര

ടിക്കറ്റെടുത്ത് നടത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ യാത്രയില്‍ നിരവധി അണികളും ആവേശപൂര്‍വ്വം പങ്കുചേര്‍ന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ യാത്ര.

യാത്ര പ്രമുഖർക്കൊപ്പം

യാത്ര പ്രമുഖർക്കൊപ്പം

ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, പിടി തോമസ്, ബെന്നി ബൈഹനാന്‍, കെ ബാബു, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, വിപി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത് എന്നിവരടക്കം പങ്കെടുത്തു.

മെട്രോയിൽ ആവേശം

മെട്രോയിൽ ആവേശം

മെട്രോയില്‍ യാത്രയ്‌ക്കെത്തിയ സാധാരണക്കാരും കോണ്‍ഗ്രസ് അണികളും ചേര്‍ന്നപ്പോള്‍ സ്‌റ്റേഷന്‍ നിറഞ്ഞു. ആലുവ സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ഉണ്ടായിരുന്നു തിരക്ക് നിയന്ത്രിക്കാന്‍.

സെൽഫിക്കാരുടെ തിരക്ക്

സെൽഫിക്കാരുടെ തിരക്ക്

മുന്‍മുഖ്യമന്ത്രിക്കൊപ്പം മെട്രോയില്‍ സെല്‍ഫി എടുക്കാനും തിരക്കായിരുന്നു. നേതാക്കള്‍ കഷ്ടപ്പെട്ടാണ് അണികളുടെ തിരക്ക് നിയന്ത്രിച്ചതും ഉമ്മന്‍ചാണ്ടിയെ മെട്രോയ്ക്ക് ഉള്ളിലെത്തിച്ചതും.

വീഡിയോ

ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പേജിലെ യാത്രയുടെ വീഡിയോ കാണാം

English summary
As a way of protest Oommen Chandy and Congress leaders travelled in Kochi Metro train
Please Wait while comments are loading...