Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- ആദിവാസി യുവതിയുടെ ഡാന്‍സ്, വടംവലി റഫറിയുടെ വീഴ്ച, സ്‌കൂളിലെ കൂട്ടത്തല്ല്; ഓണക്കാഴ്ചകള്‍

കോഴിക്കോട്: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം കേരളക്കര ഒന്നടങ്കം കൊണ്ടാടുകയാണ്. രണ്ട് വര്‍ഷം കൊവിഡ് കാരണം മുടക്കിയ ആഘോഷങ്ങള്‍ സ്‌കൂളുകളിലും തൊഴില്‍ സ്ഥാപനങ്ങളിലുമെല്ലാം തിരിച്ച് വന്നിരിക്കുകയാണ്. മിക്ക സ്‌കൂളുകളും കോളെജുകളും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തില്‍ മിക്ക സ്ഥലങ്ങളിലേയും ഓണാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.

അത്തരം ചില വീഡിയോകളും വിശേഷങ്ങളും എന്തൊക്കെയാണ് എന്നൊന്ന് നോക്കാം. സ്‌കൂളിലെ ഓണാഘോഷ പരിപാടിയില്‍ പാട്ടുകേട്ട് കയറിവന്ന് വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ആദിവാസി യുവതിയുടെ വീഡിയോ ആണ് വൈറല്‍ വീഡിയോകളില്‍ ഒന്ന്. കോഴിക്കോട് നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളിന്റെ ഓണാഘോഷത്തിനിടയിലായിരുന്നു ഈ സംഭവം.

1

സ്‌കൂള്‍ ഓണാഘോഷത്തോടൊപ്പം പാട്ട് വെച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മൈതാനത്ത് ഡാന്‍സ് ചെയ്ത് രസിക്കുകയായിരുന്നു. ഇതിനിടെയാണ് പാട്ട് കേട്ട് താളം പിടിച്ച് വന്ന ഒരു ആദിവാസി യുവതിയും ഇവര്‍ക്കൊപ്പം ചേര്‍ന്നത്. അടയ്ക്കാ പെറുക്കി നടക്കുന്ന യുവതിയാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ചത്. ആദ്യം ഒറ്റക്കും പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അതിമനോഹരമായാണ് യുവതി ചുവടുവെക്കുന്നത്.

2

ചിക്കിനി ചമേലി എന്ന പാട്ടിനായിരുന്നു ആദിവാസി യുവതിയുടെ നൃത്തം. ഇതിനൊപ്പം അതിമനോഹരമായി സ്‌കൂളിലെ ഒരു കൊച്ചുമിടുക്കന്‍ ഡാന്‍സ് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട് ആദിവാസി യുവതിയുടെ ഡാന്‍സ്. അതേസമയം ഏറെ ചിരിപ്പിക്കുന്ന മറ്റൊരു ഓണാഘോഷ വീഡിയയോയും വൈറലായിട്ടുണ്ട്.

കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്

3

കൊല്ലം വെട്ടിക്കവലയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലിയാണ് കാഴ്ചക്കാരില്‍ ചിരി പടര്‍ത്തിയത്. വടംവലിക്കായി ഇരുപക്ഷത്തും സ്ത്രീകള്‍ അണിനിരന്നിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പ് വടത്തില്‍ ചവിട്ടി നിന്നായിരുന്നു റഫറിയായ ഒരു ചേട്ടന്‍ നിര്‍ദേശം നല്‍കിയത്. അടുത്ത വിസിലോട് കൂടി മത്സരം തുടങ്ങും എന്ന നിര്‍ദേശവും ഇദ്ദേഹം വടത്തില്‍ കയറി നിന്ന് കൊണ്ട് നല്‍കി.

3

അടുത്ത വിസിലടിച്ചതും സ്ത്രീകള്‍ വടംവലിച്ചതും റഫറി വടത്തില്‍ നിന്ന് തെന്നി നടുവും കുത്തി റോഡില്‍ വീണതും ഒരേസമയത്തായിരുന്നു. കണ്ടുനിന്നവരില്‍ ചിരിയുണര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയിലും വലിയ ഹിറ്റായി മാറിയിട്ടുണ്ട്. അതേസമയം ഒട്ടും സന്തോഷം പകരാത്ത കാഴ്ചകളും ഓണക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

5

നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് നടുറോഡില്‍ അടിയുണ്ടാക്കുന്ന കാഴ്ചയാണ് അത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രെസുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+