മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണ്ട, വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആലിക്കുട്ടി മുസ്ലിയാര്...
കോഴിക്കോട്: മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്ക് ചേരാമെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സമസ്ത കേരള ജംഉയത്തുല് ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്. ഒരു സ്വകാര്യ ചാനലില്‍ താന്‍ നല്കിയ അഭിമുഖം വളച്ചൊടിച്ചാണ് അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിച്ചതെന്നും മുസ്ലിയാര് പറഞ്ഞു.
ഓണം, വിഷു തുടങ്ങിയ ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണമെന്നും പങ്കെടുക്കരുതെന്ന് പറയുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും താന്‍ പറഞ്ഞതായി 'മാധ്യമം' പത്രത്തില്‍ വന്ന വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്തയെ ആധാരമാക്കി ഓണ്‍ലൈന്‍ മാധമങ്ങളും വാര്‍ത്ത നല്കി. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ആലിക്കുട്ടി മുസ്ലിയാര് പറയുന്നത്.

ഇതര മതസ്ഥരുടെ ആഘോഷവുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസത്തിലോ ആചാരങ്ങളിലോ ആഘോഷങ്ങളിലോ പങ്കുചേരാമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവരുടെ സന്തോഷത്തില്‍ പങ്കുചേരാമെന്നും സൗഹൃദം ഊട്ടിയുറപ്പിക്കാമെന്നുമാണ് പറഞ്ഞത്.
Read Also: മലയാളി യുവ ഡോക്ടര്‍ മെല്‍ബണില്‍ മരിച്ച നിലയില്‍...
സഹോദര സമുദായാംഗങ്ങളോട് സഹിഷ്ണുതാപരമായി നീങ്ങുന്നതിന് വിരുദ്ധമായി അവരെ ജോലിക്ക് നിര്‍ത്തുന്നത് പോലും കുറ്റമാണെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രസ്താവന നടത്തേണ്ടി വന്നത്.
ഇതിനെ വളച്ചൊടിച്ച് സമസ്തയുടെ ആശയത്തിന് വിരുദ്ധമായ രീതിയില്‍ പ്രചരിപ്പിച്ചത് പത്രധര്‍മത്തിന് യോജിക്കാത്തതാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരരുതെന്ന് പറയുന്ന മതപ്രഭാഷകരെ നിരുത്സാഹപ്പെടുത്തണമെന്നും ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞതായി ദര്‍ശന ടിവിക്ക് നല്കിയ അഭിമുഖം ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.
Read Also: കോഴിക്കോട് രണ്ടിടത്ത് വാഹനാപകടം; അമ്മയും മകനുമുള്‍പ്പടെ നാല് മരണം...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications